തലസ്ഥാനത്തേക്ക് ലോംഗ് മാര്‍ച്ചിനൊരുങ്ങി വയല്‍ക്കിളികള്‍... മഹാരാഷ്ട്രയില്‍ കിസാന്‍സഭ സംഘടിപ്പിച്ച സമര മാതൃകയിലാവും തലസ്ഥാനത്തേക്ക് മാര്‍ച്ച് സംഘടിപ്പിക്കുക; വയല്‍ക്കിളികളുടെ സമരത്തെ ആരും ഹൈജാക്ക് ചെയ്തിട്ടില്ല

കീഴാറ്റൂരിലെ ദേശീയപാത വിഷയത്തില്‍ ആവശ്യമെങ്കില്‍ കിസാന്‍സഭ മാതൃകയില്‍ ലോങ് മാര്‍ച്ച് നടത്തുമെന്ന് വയല്‍ക്കിളി സമരനായകന്‍ സുരേഷ് കീഴാറ്റൂര്‍. വയല്‍ക്കിളികളുടെ സമരത്തെ ആരും ഹൈജാക്ക് ചെയ്തിട്ടില്ലെന്നും സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. മഹാരാഷ്ട്രയില്‍ കിസാന്‍സഭ സംഘടിപ്പിച്ച സമര മാതൃകയിലാവും തലസ്ഥാനത്തേക്ക് മാര്‍ച്ച് സംഘടിപ്പിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാറിന് സമയ പരിധി നല്‍കും. സമാന സ്വഭാവമുള്ള സംഘടനകളെ സമരത്തില്‍ അണിനിരത്തുമെന്നും സുരേഷ് കീഴാറ്റൂര്‍ അറിയിച്ചു. ആറന്മുള മാതൃകയിലായിരിക്കും സമരം. ആറന്മുളയില്‍ സി.പി.എം പി.ബി അംഗങ്ങളും ആര്‍.എസ്എസ് നേതാക്കളും ഒരുമിച്ച് സമരം നടത്തിയത് കേരളം മറന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha

























