അഭയം കൊടുക്കേണ്ട കരങ്ങൾ വില്ലനായി.. സ്നേഹത്തോടെ ചേർത്ത് പിടിക്കേണ്ട സമയത്ത് ക്രൂരമായി മർദിച്ച് അവശയാക്കി റോഡരികിൽ തള്ളി... ഗര്‍ഭിണിയായ യുവതി അരയ്ക്കുതാഴെ തളര്‍ന്ന് അവശനിലയില്‍ ആശുപത്രിയിൽ; സംഭവം പൊന്നാനിയിൽ

എംഇഎസ് കോളജിന് സമീപത്തെ യുവതിയുടെ കുടുംബം താമസിക്കുന്ന വാടകവീട്ടില്‍നിന്ന് പൊന്നാനി പോലീസ് സ്റ്റേഷനു സമീപം വരെ ബൈക്കില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് അവശയാക്കി റോഡരികിൽ തള്ളി. അവശയായി കിടന്ന ജറീനയെ നാട്ടുകാര്‍ ആംബുലന്‍സ് വരുത്തിയാണ് ആശുപത്രിയിലെത്തിച്ചത്. സംഭവസ്ഥലത്തുതന്നെ നാട്ടുകാര്‍ റാസിക്കിനെ പോലീസിന് കൈമാറിയിരുന്നു.
കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ച് റോഡരികില്‍ തള്ളിയത്. ഗര്‍ഭിണിയായ യുവതി അരയ്ക്കുതാഴെ തളര്‍ന്ന് അവശനിലയില്‍. വിഷയം ഏറെ ഗൗരവമേറിയതായിട്ടും ഗര്‍ഭിണിയുടെ മൊഴിയെടുക്കാന്‍, പോലീസ് എത്തിയത് ഒരാഴ്ചയ്ക്കു ശേഷം. സംഭവത്തില്‍ പ്രതിയായ യുവാവിനെ നാട്ടുകാര്‍ കൈമാറിയിട്ടും കേസെടുക്കാതെ വിട്ടയച്ച പൊന്നാനി പോലീസ് ഇപ്പോള്‍ പ്രതിക്കു വേണ്ടിയുള്ള അന്വേഷണം കടുപ്പിച്ചിരിക്കുകയാണ്.
എന്നാല്‍, ഇപ്പോള്‍ പോലീസ് പറയുന്നത് സംഭവം അറിയാന്‍ വൈകിയെന്നാണ്. കഴിഞ്ഞ ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം. സ്ത്രീധനത്തിന്റെ പേരില്‍ തുടങ്ങിയ മര്‍ദനം ഗര്‍ഭിണിയായതിനുശേഷം രൂക്ഷമാവുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. കേസ് ഒതുക്കാനാണ് പോലീസ് തുടക്കംമുതല്‍ ശ്രമിച്ചതെന്ന് ആരോപണമുണ്ട്. എന്നാല്‍ കഴിഞ്ഞദിവസമാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്നും വനിതാ പോലീസില്ലാത്തതിനാല്‍ ഇന്നലെയാണ് മൊഴിയെടുക്കാന്‍ കഴിഞ്ഞതെന്നും പൊന്നാനി സിഐ സണ്ണി ചാക്കോ പറഞ്ഞു. കൊല്ലം പുനലൂര്‍ സ്വദേശിയായ ചെറുവിള പുത്തന്‍വീട്ടില്‍ ജറീന(19)യെ ആണ് ഗുരുതര പരുക്കുകളോടെ 19ന് നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
https://www.facebook.com/Malayalivartha

























