Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

ഇടപ്പള്ളി ചീനവല റെസ്റ്റോറെന്റിനെ ബോധപൂർവം തകർക്കാൻ ശ്രമം നടക്കുന്നതായി ആരോപണം; ബില്‍ ഉടമ ഭക്ഷണം കഴിച്ച ശേഷം ടിപ്പ് നൽകിയത് രണ്ട് തവണ: ദൃശ്യം പുറത്ത്

26 MARCH 2018 02:05 PM IST
മലയാളി വാര്‍ത്ത

ഇടപ്പള്ളി ചീനവല റസ്റ്റോറന്റിനെതിരെ നടക്കുന്ന സോഷ്യല്‍ മീഡിയ ആക്രമണത്തിന് പിന്നില്‍ പിആര്‍ മാനേജ്‌മെന്റ് എന്ന് സ്ഥാപന ഉടമകള്‍ ഉന്നത പോലീസ് മേധാവികള്‍ക്ക് പരാതി നല്‍കി. ആലപ്പുഴ രജിസ്റ്റേര്‍ഡ് വാഹനത്തില്‍ എത്തിയ രണ്ടംഗ കുടുംബം ഭക്ഷണം കഴിച്ച ബില്ലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതെന്നാണ്  റിപ്പോർട്ടുകൾ.  വില നോക്കി മീന്‍ തൂക്കിയെടുത്ത്, ഭക്ഷണം കഴിച്ച് രണ്ടു പ്രാവശ്യം ടിപ്പും നല്‍കി പോയതിന് ശേഷം, സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന ആക്രമണം പിആര്‍ വര്‍ക്കാണെന്നാണ് സ്ഥാപന ഉടമകള്‍ വാദിക്കുന്നത്. പ്രചരിക്കുന്ന ബില്‍ ഉടമ മീന്‍ തൂക്കി നോക്കി വാങ്ങുന്നതിന്റേയും, ഭക്ഷണം കഴിച്ചതിന് ശേഷം സന്തോഷപൂര്‍വ്വം രണ്ട് തവണ ടിപ്പ് നല്‍കുന്നതിന്റേയും സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 

ചീനവല റസ്റ്റോറന്റില്‍ നടന്ന സംഭവം ഇങ്ങനെ...

ചീനവല റസ്‌റ്റോറന്റില്‍ എത്തിയ രണ്ടംഗ കുടുംബം ലൈവ് ഫിഷ് കൗണ്ടറിലെത്തി ഓരോ മീനിന്റേയും വില അന്വേഷിച്ചതിന് ശേഷം അത്യാവശ്യം വലിപ്പമുള്ള ചെമ്പല്ലി തിരെഞ്ഞെടുക്കുന്നു. തിരഞ്ഞെടുത്ത മീനിന്റെ തൂക്കം നോക്കി ബോധ്യപ്പെട്ടതിന് ശേഷം, മീന്‍ പാകം ചെയ്യേണ്ടത് എങ്ങനെയാണെന്ന് നിര്‍ദ്ദേശം നല്‍കുന്നു. തുടര്‍ന്ന് വനിത ജീവനക്കാരിയും കാര്യങ്ങള്‍ വിശദീകരിച്ച് കൊടുത്തതിന് ശേഷം, ഇദ്ദേഹം കൗണ്ടര്‍ വിടുന്നു.

അല്പസമയത്തിനു ശേഷം ഓഡര്‍ ചെയ്ത താലി മീല്‍സ് ടേബിളില്‍ എത്തുന്നു. തിരഞ്ഞെടുത്ത മീന്‍ ഗ്രില്‍ഡ് ചെയ്തതും ടേബിളില്‍ എത്തുന്നു. ഭക്ഷണം കഴിച്ചതിന് ശേഷം മീനിന്റെ ബാക്കി വന്നത് പാഴ്‌സല്‍ ചെയ്‌തെടുക്കാന്‍ വെയിറ്ററോട് നിര്‍ദ്ദേശിക്കുകയും തുടര്‍ന്ന് അവര്‍ എടുത്ത് പോകുകയും ചെയ്യുന്നു.ശേഷം ബില്ലുമായി വെയ്റ്റര്‍ എത്തുന്നു. കൊണ്ടുവന്ന ബില്‍ പരിശോധിക്കുന്നതിന് പിന്നാലെ പാഴ്‌സല്‍ കിറ്റുമായി അടുത്ത വെയിറ്റര്‍ എത്തുന്നു.

3000 രൂപ ബില്ലിനൊപ്പം വെച്ച ശേഷം രണ്ടംഗ കുടുംബം കൈ കഴുകാന്‍ പോകുന്നു. വെയിറ്റര്‍ പണം ബാക്കി നല്‍കുന്നതിനായി ബില്ലും കാശും കൊണ്ടുപോയതിന് ശേഷം ബില്ലിന്റെ ബാക്കി ടേബിളില്‍ കൊണ്ടുവന്ന് വെയ്ക്കുന്നു. തുടര്‍ന്ന് രണ്ട് തവണയായി ടിപ്പ് വെയ്ക്കുന്നു. ബില്ല് സംബന്ധിച്ച സംശയം ചോദിക്കുന്നു ശേഷം കാര്‍ പാര്‍ക്കിംങ് ഗ്രൗണ്ടില്‍ നിന്ന് ആലപ്പുഴ രജിസ്‌ട്രേഷന്‍ വാഹനവുമെടുത്ത് പുറത്തേക്ക്. ഇത്രയും വിവരങ്ങളാണ് ഓണ്‍ലൈന്‍ മാധ്യമം പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ പറയുന്നത്.

ഈ മാസം എട്ടാം തിയതി മൂന്നു മണിയോടെ 13 അംഗ സംഘം എത്തി ഭക്ഷണം കഴിച്ച ബില്ലാണ് രണ്ടാമത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഒമ്പത് പേര്‍ എത്തി കരമീന്‍ കഴിച്ചതിന് 10,852 രൂപയെന്ന പേരിലാണ് പിആര്‍ വര്‍ക്ക് നടത്തുന്നത്. എന്നാല്‍ 12 പേര്‍ തലശ്ശേരി പ്രോണ്‍സ് ബിരിയാണി കഴിയ്ക്കുകയും ഒരാള്‍ വെജിറ്റേറിയന്‍ ആയതിനാല്‍ ചപ്പാത്തിയും പനീര്‍ ബട്ടര്‍ മസാലയുമാണ് കഴിച്ചതെന്നാണ് ചീനവല അധികൃതര്‍ വ്യക്തമാക്കുന്നത്. ഇത് ബില്ലില്‍ വ്യക്തവുമാണ്. കരിമീന്‍ വില നോക്കി, തൂക്കിയാണ് വാങ്ങിയത്. മൂന്ന് കിലോയും 215 ഗ്രാമുമാണ് കരിമീന്‍ ഉണ്ടായിരുന്നത്. ബില്ലില്‍ ക്വാണ്ടിറ്റി എന്ന് കാണുന്നത് മീനിന്റെ തൂക്കവും, റേറ്റ് കാണുന്നത് ഒരു ഗ്രാമിന്റെ വിലയുമാണ്. ഭക്ഷണം കഴിച്ച് വളരെ സന്തോഷത്തോടെ ടിപ്പും നല്‍കിയാണ്‌ ഇവരും മടങ്ങിയത്.

പരാതിയുടെ പൂര്‍ണ്ണരൂപം ഇങ്ങനെ…

ഇടപ്പള്ളി ബൈപ്പാസില്‍ ചീനവല എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ റസ്റ്റോറന്റില്‍ കഴിഞ്ഞ 19.3.18 തിയതി ഫുഡ് കഴിയ്ക്കാന്‍ വന്ന രണ്ടുപേര്‍, ഞങ്ങളുടെ മെനു കാര്‍ഡും ലൈവ് ഫിഷ് കൗണ്ടറും കണ്ട്, വിലയും തൂക്കവും ബോധ്യപ്പെട്ട് ഫിഷ് ഓഡര്‍ ചെയ്യുകയും സംതൃപ്തിയോടെ കഴിച്ച് പോയതിന് ശേഷം, ഞങ്ങളുടെ റസ്‌റ്റോറന്റിനെതിരെയും ഡയറക്ടര്‍മാരുടേയും സല്‍പേര് നശിപ്പിക്കുന്ന രീതിയില്‍ വളരെ മോശമായ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഭക്ഷണം കഴിച്ചതിന് ശേഷം, ഒരു പരാതിയും ഹോട്ടല്‍ ജീവനക്കാരുമായി പങ്കുവെച്ചിരുന്നില്ല.

കഴിഞ്ഞ നാല്‍പത്തിയഞ്ച് ദിവസങ്ങളായി നല്ല നിലയില്‍ പ്രവര്‍ത്തിച്ച് വരുന്ന ഞങ്ങളുടെ പ്രസ്തുത റസ്റ്റോറന്റിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ അസഭ്യമായ ഭാഷ ഉപയോഗിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്.ഇത് ഞങ്ങളുടെ ബിസിനസ്സിനെ ഇല്ലാതാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമായി ഞങ്ങള്‍ കണക്കാക്കുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. ഇതിനൊപ്പം പ്രസ്തുത കസ്റ്റമറുടെ സോഷ്യല്‍ മീഡിയ പോസ്റ്റും ബില്ലും, വാഹനമ്പറും, അദ്ദേഹം ഫിഷ് വില നോക്കി വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും വെയ്ക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (8 minutes ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (51 minutes ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (2 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (2 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (3 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (3 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (4 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (4 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (4 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (4 hours ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (5 hours ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (6 hours ago)

നെയ്യാറ്റിന്‍കരയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്ന സംഭവം: അദ്ധ്യാപകനായ ഭര്‍ത്താവ് കസ്റ്റഡിയില്‍  (6 hours ago)

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത  (6 hours ago)

കലിയടങ്ങും വരെ കുത്തി!! കുടൽമാല പുറത്തെത്തിയിട്ടും ക്ഷമിക്കാതെ വിഷ്ണു കൊലപാതകത്തിന് കാരണം!!  (6 hours ago)

Malayali Vartha Recommends