കീഴാറ്റൂരില്‍ ബൈപ്പാസ് ഉണ്ടാക്കേണ്ടത് നാടിന്റെ ആവശ്യമാണെന്ന് പിസി ജോര്‍ജ് ; റോഡ് നിര്‍മ്മാണത്തിനെതിരായ സമരങ്ങള്‍ അനാവശ്യം; നിലപാട് മാറ്റി പിസി ജോര്‍ജ്

കീഴാറ്റൂരില്‍ വയല്‍കിളികള്‍ നടത്തുന്ന സമരത്തിനു പിന്തുണ അറിയച്ച് ഇന്നലെ അവിടെയെത്തിയ പിസി ജോര്‍ജ് ഇന്ന് നിയമസഭയില്‍ നിലപാട് മാറ്റി രംഗത്തെത്തി. വികസന വിഷയമായ റോഡ് നിര്‍മ്മാണത്തിനെതിരെ സമരം ചെയ്യുന്നത് ശരിയല്ല. കീഴാറ്റൂരിലെ യഥാര്‍ത്ഥ വിഷയം ബൈപ്പാസല്ല. ആ പ്രദേശം രണ്ടായി പകുത്തു പോകുന്നതാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.
കീഴാറ്റൂരില്‍ ബൈപ്പാസ് ഉണ്ടാക്കേണ്ടത് നാടിന്റെ ആവശ്യമാണെന്ന് പിസി ജോര്‍ജ്. റോഡ് നിര്‍മ്മാണങ്ങള്‍ക്കെതിരെ ആര് സമരം ചെയ്യ്താലും അത് ശരിയല്ലെന്ന പക്ഷക്കാരനാണ് താനെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. റോഡ് വരുമ്ബോള്‍ നിലവിലുള്ള വയല്‍ നികത്തുന്നതിന് മലകള്‍ ഇടിക്കേണ്ടി വരുമെന്നും അത് പരിസ്ഥിതി ആഘാതം വര്‍ധിപ്പിക്കുമെന്നും പി.സി ജോര്‍ജ് വയല്‍ക്കിളി സമര പന്തലില്‍ വച്ച് പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമരത്തെ എതിര്‍ത്ത് പി.സി ജോര്‍ജ് രംഗത്ത് വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha

























