കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്: നടിയുടെ ദൃശ്യങ്ങൾക്കുവേണ്ടിയാണ് നടൻ ദിലീപ് ക്വട്ടേഷൻ നൽകിയതെന്നും ദൃശ്യങ്ങളുടെ പകർപ്പ് നൽകിയാൽ അവ പുറത്തു വരുമെന്നും സർക്കാർ

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ നിർണായകമായ തെളിവായ ദൃശ്യങ്ങളുടെ പകർപ്പ് കിട്ടാൻ നടൻ ദിലീപ് കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ഈ കേസിൽ കുറ്റം തെളിയിക്കാൻ ദൃശ്യങ്ങൾ വേണമെന്നില്ലെന്നാണ് സർക്കാരിന്റെ വാദം. കുറ്റം തെളിയാൻ ഇര നൽകിയ തെളിവുകൾ മാത്രം മതിയെന്നും സർക്കാർ വാദിച്ചു. നടിയുടെ ദൃശ്യങ്ങൾക്കുവേണ്ടിയാണ് നടൻ ദിലീപ് ക്വട്ടേഷൻ നൽകിയതെന്നും ദൃശ്യങ്ങളുടെ പകർപ്പ് നൽകിയാൽ അവ പുറത്തു വരുമെന്നും സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. ഹർജി പരിഗണിക്കുമ്പോൾ ദിലീപിനെന്തിനാണെന്ന് ദൃശങ്ങളെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.
ദൃശ്യങ്ങളിലെ സ്ത്രീ പുരുഷ ശബ്ദങ്ങളുടെ തീവ്രത വ്യത്യസ്തമാണെന്നും എഡിറ്റ് ചെയ്തതാണെന്ന് സംശയമുണ്ടെന്നുമായിരുന്നു ദിലീപിന്റെ അഭിഭാഷകൻ ഇതിനു മറുപടി പറഞ്ഞത്. ഇത് തെളിയിക്കാൻ പരിശോധന അനിവാര്യമാണെന്നും പറഞ്ഞുവെങ്കിലും ശബ്ദം പരിശോധിക്കേണ്ടത് പ്രോസിക്യൂഷനല്ലേയെന്ന് കോടതി വാക്കാൽ ചോദിച്ചു. ദിലീപിന്റെ ആവശ്യത്തെ സർക്കാർ എതിർത്തു. ഇത്തരം കേസുകളിലെ ഇരകളുടെ സംരക്ഷണത്തിന് നിയമങ്ങളും കൊണ്ടുവന്നിട്ടുണ്ട്. നടിയെ ആക്രമിച്ച സംഭവം വേറിട്ടൊരു കേസാണ്. ഇതിൽ ദൃശ്യങ്ങൾ തൊണ്ടിമുതലാണ്. ദൃശ്യങ്ങൾക്കു വേണ്ടിയാണ് ദിലീപ് ക്വട്ടേഷൻ നൽകിയതെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു. ഇരയുടെ സ്വകാര്യതയ്ക്ക് വിധേയമായാണ് കേസിലെ വിചാരണ വേണ്ടതെന്നും കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























