വികസനത്തിന് റോഡുകള്‍ ആത്യാവശ്യമാണെങ്കിലും ജനങ്ങളെക്കൂടി വിശ്വാസത്തിലെടുക്കണം ;വേങ്ങരയിലെ ദേശീയപാത സര്‍വേയേക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധത്തിൽ പ്രതികരണയുമായി അല്‍ഫോന്‍സ് കണ്ണന്താനം

വികസനത്തിന് റോഡുകള്‍ ആത്യാവശ്യമാണെങ്കിലും ജനങ്ങളെക്കൂടി വിശ്വാസത്തിലെടുക്കണമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം. വേങ്ങരയിലെ ദേശീയപാത സര്‍വേയേക്കെതിരെ ജനങ്ങളുടെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് കണ്ണന്താനത്തിന്റെ പ്രതികരണം.
രാവിലെ സര്‍വെ നടപടികള്‍ ആരംഭിച്ചെങ്കിലും പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു. മലപ്പുറം വെളിമുക്കിലാണ് പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ദേശീയ പാതയുടെ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയതോടെ 35 വീടുകള്‍ നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകള്‍ പ്രതിഷേധിച്ച് രംഗത്തെത്തിയത്.
ദേശീയ പാതയുടെ സര്‍വെയ്‌ക്കെതിരെ സമരം നടത്തുന്നത് രാജ്യദ്രോഹികളാണെന്നാണ് മന്ത്രി ജി. സുധാകരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംഭവത്തിന് പിന്നില്‍ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha





















