പോലീസിന്റെ കണ്ണ് വെട്ടിച്ചു പോലീസ് സ്റ്റേഷനിൽ എത്തിയ പ്രതി തൊണ്ടി മുതൽ കത്തിച്ചു; പോലീസ് സ്റ്റേഷൻ കത്തി നശിക്കാത്തത് ഭാഗ്യം കൊണ്ട്; സി സി ടി വി യിൽ പതിഞ്ഞ ദൃശ്യങ്ങൾ പ്രതിയെ കണ്ടെത്താൻ സഹായിച്ചു

തിരുവനതപുരം വിഴിഞ്ഞം പോലീസ് സ്റ്റേഷനിൽ തോണ്ടി മുതൽ നശിപ്പിക്കാനായി പ്രതി പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറി.
ഇന്ന് പുലർച്ചെയാണ് പൊലീസുകാരുടെ കണ്ണുവെട്ടിച്ച് പ്രതി വിഴിഞ്ഞം പൊലീസ് സ്റ്റേഷന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന തൊണ്ടിമുതലായ സ്കൂട്ടര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്.
കോവളം ഉള്‍പ്പെടെ നിരവധി സ്റ്റേഷനുകളിലെ മോഷണക്കേസുകളില്‍ പ്രതിയായ പൂന്തുറ സ്വദേശി അല്‍ അമീനാണ് കൃത്യത്തിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സമീപത്തെ പെട്രോള്‍ പമ്പിൽ നിന്നാണ് ഇയാൾ പെട്രോൾ വാങ്ങിയത് . ഇതിന്റെ ദൃശ്യങ്ങൾ പെട്രോൾ പമ്പിലെ സി സി ടി വി യിൽ പതിഞ്ഞിട്ടുണ്ട്.ഇതാണ് പ്രതിയെ തിരിച്ചറിയാൻ പോലീസിനെ സഹായിച്ചത്.
തീ പടരുന്നത് കണ്ട് ഓടിയെത്തിയ പൊലീസുകാര്‍ പെട്ടെന്ന് തന്നെ തീകെടുത്തിയതിനാല്‍ പൊലീസ് സ്റ്റേഷന്‍ കത്തിനശിച്ചില്ല. ഒരു ബൈക്കില്‍ സ്റ്റേഷന് പിന്നിലൂടെയെത്തിയ ഇയാള്‍ സ്റ്റേഷന് മുന്‍വശത്ത്സൂക്ഷിച്ചിരുന്ന തൊണ്ടുമുതലായ സ്കൂട്ടറിന്റെ മീതെ പെട്രോള്‍ ഒഴിച്ച് തീ കത്തിച്ച ശേഷം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.സ്റ്റേഷന് മുന്നില്‍ നിന്ന് ഇയാള്‍ പെട്രോള്‍ കൊണ്ടുവന്ന കുപ്പി പൊലീസിന് ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha





















