ഉറങ്ങി കിടന്ന ഭാര്യയെ ഭർത്താവ് വെട്ടി കൊന്നു ; നാടിനെ നടുക്കിയ അരുംകൊല

കോട്ടയം ഏറ്റുമാനൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി .കോട്ടയം പൂവത്തുമൂട് സ്വദേശി മേരി മാത്യു ആണ് മരിച്ചത്.സംഭവത്തിൽ ഇവരുടെ ഭർത്താവ് മാത്യു ദേവസിയെ പോലീസ് അറസ്റ്റ് ചെയ്തു.
പുലർച്ചെ രണ്ട് മണിക്കായിരുന്നു സംഭവം.വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന ഭാര്യയെ ഇയാൾ വാക്കത്തി കൊണ്ട് വെട്ടി പരിക്ക് ഏൽപ്പിക്കുകയായിരുന്നു.തുടർന്ന് ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.ശബ്ദം കേട്ട് ഉണർന്ന മകളും മരുമകനും ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തി.പ്രദേശത്തു നൈറ്റ് പെട്രോളിംഗ് നടത്തുന്ന പോലീസ് ജീപ്പിൽ ഇവരെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പ്രതിക്ക് മാനസിക പ്രശ്നം ഉണ്ടായിരുന്നതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha





















