ഫാസ്റ്റ് ഫുഡ് കടയില്‍ നിന്ന് ചിക്കന്‍ കഴിച്ച 12 പേര്‍ക്ക് ഭക്ഷ്യവിഷബാധ ; സംഭവം വൈപ്പിനിൽ

വൈപ്പിന്‍ മാലിപ്പുറം വളപ്പ് ഭാഗത്ത് പ്രവര്‍ത്തിച്ചിരുന്ന ഫാസ്റ്റ് ഫുഡ് കടയില്‍ നിന്ന് ഭക്ഷണം കഴിച്ച12 പേര്‍ക്ക് ഭക്ഷ്യ വിഷബാധ. പൊരിച്ച ചിക്കന്‍ കഴിച്ച 12 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരാതിയെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഫാസ്റ്റ് ഫുഡ് കട അടപ്പിച്ചു. കടയില്‍ നിന്നും പഴകിയ ഭക്ഷണ സാധനങ്ങളും വൃത്തിഹീനമായ ഉപകരണങ്ങളും പാത്രങ്ങളും പിടിച്ചെടുത്തു. എളങ്കുന്നപ്പുഴ പഞ്ചായത്തിന്റെ ലൈസന്‍സും ആരോഗ്യവകുപ്പിന്റെ അനുമതിയും ഇല്ലാതെയായിരുന്നു കടയുടെ പ്രവര്‍ത്തനമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























