കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്ക് നേരെ ആക്രമണം... ബൈക്കിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് യുവാവ് ബസ് ഡ്രൈവറെ മര്‍ദ്ദിച്ചു

തിരുവനന്തപുരം നെടുമങ്ങാട്ട് കെ എസ് ആര്‍ ടി സി ഡ്രൈവറെ ബസ് തടഞ്ഞു നിര്‍ത്തി യുവാവ് ആക്രമിച്ചു. ബൈക്കിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു ബസ് ഡ്രൈവറെ ആക്രമിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ നെടുമങ്ങാട് ഡിപ്പോയിലെ ഡ്രൈവര്‍ ഹാഷിമിനെ ജില്ലാ ആശുപത്രിയില്‍ പ്രവോശിപ്പിച്ചു.
സംഭവത്തില്‍ നെടുമങ്ങാട് പൊലീസ് കേസെടുത്തു. വൈകുന്നേരം നാല് മണിയോടെ നെടുമങ്ങാട് ആന്നാട് ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം. വിതുരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ആര്‍ ആര്‍ ഇ 507 എന്ന കെ എസ് ആര്‍ ടി സി ബസ് ബൈക്കില്‍ പോകുകയായിരുന്ന യുവാവിന് സൈഡ് നല്‍കിയില്ലന്ന് ആരോപിച്ചായിരുന്നു ബസ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ ഡോര്‍ തുറന്ന് ക്രൂരമായി മര്‍ദ്ദിച്ചത്.
മര്‍ദ്ദിച്ചതിന് ശേഷം യുവാവ് KL.21.C 9689 എന്ന ബൈക്കില്‍ കടന്നുകളഞ്ഞു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ നെടുമങ്ങാട് ഡിപ്പോയിലെ ഡ്രൈവര്‍ ഹാഷിമിനെ നാട്ടുകാര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയസംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞയാളാണ് ഹാഷിം അതിനാല്‍ നെഞ്ചിനേറ്റ മര്‍ദ്ദനം സാരമാണ്. സംഭവം നടന്നയുടനെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തി കേസെടുത്തു. പ്രതിയെ തിരിച്ചറിഞ്ഞിട്ടുെണ്ടന്നും ഉടന്‍ തന്നെ പ്രതിയെ പിടികൂടിമെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























