കൊച്ചി വിമാനത്താവളത്തില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച അമേരിക്കന്‍ യുവാവിനെ പിടികൂടി

കൊച്ചി വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെര്‍മിനലില്‍ അതിക്രമിച്ച് പ്രവേശിക്കാന്‍ ശ്രമിച്ച അമേരിക്കന്‍ യുവാവിനെ പിടികൂടി.
അമേരിക്കയിലെ പനാമ സ്വദേശി ജയിംസ് അലിയാസ് റൈറ്റ് (31) നെയാണ് ടിക്കറ്റില്ലാതെ അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കവേ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി നെടുന്പാശേരി പോലീസിനു കൈമാറിയത്. മൂന്നു മാസത്തെ സന്ദര്‍ശന വീസയില്‍ കഴിഞ്ഞ അഞ്ചിനാണ് കൊച്ചി വിമാനത്താവളം വഴി ഇയാള്‍ കേരളത്തില്‍ എത്തിയത്.
ശനിയാഴ്ച വിമാനത്താവളത്തിലേ അന്താരാഷ്ട്ര ടെര്‍മനിലേക്ക് ടിക്കറ്റ് ഉള്‍പ്പെടെയുള്ള പാസുകള്‍ ഇല്ലാതെ കയറാന്‍ ശ്രമിച്ചതാണ് പ്രശ്നമായത്. അനധികൃതമായി വിമാനത്താവളത്തിലേക്കു കടക്കാന്‍ ശ്രമിച്ചതിനു പിടിയിലായ ജയിംസ് ഏലിയാസ് റൈറ്റിനെ കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha


























