മലയാളികളുടെ ഒരു സമയമേ... ആയിരം ദിര്‍ഹത്തിന്റെ ടിക്കറ്റ് ഏഴുപേരുടെ ജീവിതം മാറ്റി മറിയ്ക്കുന്നു; അബുദാബിയിലെ രണ്ടാമത്തെ വലിയ നറുക്കെടുപ്പായ ബിഗ് ടിക്കറ്റിലൂടെ ഇവര്‍ക്ക് സ്വന്തമായത് 12 ദശലക്ഷം ദിര്‍ഹം

മലയാളികളുടെ സ്വപ്‌ന ഭൂമിയായ ദുബായില്‍ വീണ്ടും മലയാളികള്‍ക്ക് ഭാഗ്യവര്‍ഷം. വീണ്ടും ഭാഗ്യമെത്തിയത് അബുദാബി ബിഗ് ടിക്കറ്റിലൂടെയാണ്. ആറന്മുള കിടങ്ങന്നൂര്‍ സ്വദേശി ജോണ്‍ വര്‍ഗീസും കൂട്ടുകാര്‍ക്കുമാണ് ഭാഗ്യം തുണയായത്.
ആയിരം ദിര്‍ഹത്തിന്റെ ടിക്കറ്റാണ് ജോണിന്റെയും കൂടെച്ചേര്‍ന്ന ഏഴുപേരുടേയും ജീവിതത്തിലേക്ക് ഭാഗ്യം കൊണ്ടുവന്നത്. 11 വര്‍ഷത്തിലധികമായി ദുബായ് ജുമൈറ ലെയ്ക്ക് ടവേഴ്‌സിലെ സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറാണ് പീടികയില്‍ വീട്ടില്‍ ജോണ്‍ വര്‍ഗീസ്. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 21 കോടി രൂപ (12 ദശലക്ഷം ദിര്‍ഹം) സ്വന്തമാക്കിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു അബുദാബിയിലെ രണ്ടാം വലിയ നറുക്കെടുപ്പായ ബിഗ് ടിക്കറ്റിലൂടെ 12 ദശലക്ഷം ദിര്‍ഹം ഇവര്‍ നേടിയത്. ജോണിന്റെ പേരിലായിരുന്നു ടിക്കറ്റെടുത്തത്. അനീഷ് കുമാര്‍, മനു, (കാസര്‍കോട്), സുനീര്‍ കെ.എം, മൂസ, റഷീദ് സൂപ്പി (കണ്ണൂര്‍), റാസിഖ് (മലപ്പുറം), ഷമീര്‍ (എറണാകുളം) എന്നിവരാണ് ഭാഗ്യത്തിന്റെ മറ്റ് അവകാശികള്‍. ടിക്കറ്റ് വിലയില്‍ ജോണ്‍ 250 ദിര്‍ഹം (4400ഓളം രൂപ) ചെലവിട്ടപ്പോള്‍ ബാക്കിയുള്ളവരുടെ വിഹിതം 50 മുതല്‍ 200 ദിര്‍ഹം വരെയായിരുന്നു.
സമ്മാനം നേടിയത് ഒരു ജോണ്‍ വര്‍ഗീസ് ആണെന്ന് അറിഞ്ഞത് മുതല്‍ ദുബായില്‍ എല്ലാവരും ആ ഭാഗ്യവാനെ തിരയുകയായിരുന്നു. ഒടുവില്‍ മറ്റ് രണ്ട് ജോണ്‍ വര്‍ഗീസുമാരാണ് ഇതിന്റെ പേരില്‍ പുലിവാല് പിടിച്ചത്. ദുബായ് ജബല്‍ അലിയിലെ ഒരു സ്വകാര്യ ഷിപ്പിങ് കമ്ബനിയില്‍ ഫോര്‍ക് ലിഫ്റ്റ് ഓപറേറ്ററായ ഒരു ജോണ്‍ വര്‍ഗീസ് തനിക്ക് കിട്ടുന്ന അഭിനന്ദന പ്രവാഹം കേട്ട് കേട്ട് ഒടുവില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടാണ് താന്‍ അല്ലെന്ന് പറഞ്ഞത്.
മലയാളികളുടെ ഭാഗ്യങ്ങളുടെ പറുദീസയാണ് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്. ഒരു നിമിഷം കൊണ്ട് കോടീശ്വരനായി മാറുന്ന മാന്ത്രിക വടിയാണ് ഈ തെരഞ്ഞെടുപ്പ്, ഈ തിരഞ്ഞെടുപ്പിന്റെ ഭാഗ്യം വന്ന ജോണ്‍ വര്‍ഗീസ് സമ്മാനം കിട്ടിയത് ഒളിച്ച് വെച്ചതല്ലെന്ന് പറയുന്നു, ജോണ്‍ വര്‍ഗീസും കൂട്ടുകാരായ തൊട്ടടുത്തെ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരായ കാസര്‍കോട് ഉദുമ സ്വദേശി അനീഷ് കുമാറും മറ്റു ആറു പേരും ചേര്‍ന്നായിരുന്നു ആ ഭാഗ്യം സ്വന്തമാക്കിയത്. 50, 200 ദിര്‍ഹം വീതം മുടക്കിയാണ് എല്ലാവരും ചേര്‍ന്ന് ടിക്കറ്റെടുത്തത്.
കോടിപതിയായപ്പോള്‍ തങ്ങള്‍ അത് തത്സമയം കാണുകയായിരുന്നു എന്ന് ജോണ്‍ വര്‍ഗീസ് പറയുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി കൂട്ടുകാരോടൊപ്പം ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കാറുണ്ട്. ആദ്യമായാണ് ഭാഗ്യത്തിന്റെ ദേവത കടാക്ഷിക്കുന്നത് എന്ന് ജോണ്‍ വെളിപ്പെടുത്തുന്നു. 093395 ആയിരുന്നു ടിക്കറ്റ് നമ്ബര്‍. കോടിപതികളായപ്പോള്‍ ഞങ്ങളാരും മറഞ്ഞുനിന്നതോ മറ്റോ അല്ലെന്നും ജോണ്‍ പറയുന്നു.
മറ്റു രണ്ടു ജോണ്‍ വര്‍ഗീസുമാര്‍ ഞാന്‍ കാരണം ബുദ്ധിമുട്ടനുഭവിച്ചു എന്നറിഞ്ഞു. ഇതില്‍ ഖേദമുണ്ട്. സമ്മാനം നേടിയ ഉടനെ നാട്ടിലെ കുടുംബത്തിനെ വിളിച്ച് അറിയിച്ചു. കോടികള്‍ നേടിയതിനെ തുടര്‍ന്നു ജോലി മതിയാക്കി നാട്ടിലേയ്ക്ക് പോകാനൊന്നും തീരുമാനിച്ചിട്ടില്ല. നാട്ടിലെ ഭാര്യക്കും രണ്ടു കുട്ടികളുടെ ഭാവിക്കും വേണ്ടി എന്തെങ്കിലും ചെയ്യണം. മക്കളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്നതിനെക്കാളും മറ്റൊരു നല്ല കാര്യമില്ല. വളരെ കഷ്ടപ്പെട്ടാണു ദുബായില്‍ പിടിച്ചുനിന്നത്. ഈ മഹാഭാഗ്യത്തിന്റെ വിഹിതം ഈ മണ്ണില്‍ത്തന്നെ നിക്ഷേപിച്ചുകൊണ്ട് എന്തെങ്കിലും ബിസിനസ് ആരംഭിക്കണമെന്നാണ് ജോണിന്റെ ആഗ്രഹം. ലെനി ജോണ്‍ ആണ് ജോണ്‍ വര്‍ഗീസിന്റെ ഭാര്യ. വിദ്യാര്‍ത്ഥികളായ ജെനീറ്റ, ജോഹന്‍ എന്നിവരാണ് മക്കള്‍.
https://www.facebook.com/Malayalivartha


























