കഞ്ചാവു മാഫിയയുടെ മര്‍ദനത്തില്‍ കൊല്ലപ്പെട്ട യുവാവുമായി ബോധരഹിതനാണെന്നുമുള്ള ധാരണയിൽ സുഹൃത്തുക്കള്‍ കോട്ടയം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു..കൂടെ പ്രതിയും... ഉല്ലാസ് മരിച്ചെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ പിന്നെ ആശുപത്രിയില്‍ നടന്നത് നാടകീയ സംഭവങ്ങള്‍

ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെയാണു മൈലാടിക്കരയില്‍ ആക്രമണത്തിന് ഇരയായ ഉല്ലാസിനെ സുഹൃത്തുക്കള്‍ ചേര്‍ന്നു പാമ്പാടി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുന്നത്. ഉല്ലാസിന്റെ ജീവന്‍ നഷ്ടമായിട്ടില്ലെന്നും ബോധരഹിതനാണെന്നുമുള്ള ധാരണയിലാണു സുഹൃത്തുക്കള്‍ ഉല്ലാസിന്റെ ശരീരം ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, പരിശോധനയില്‍ സംഭവസ്ഥലത്തു തന്നെ മരിച്ചതായി ഡോക്ടര്‍മാര്‍ക്കു വ്യക്തമായി. എന്നാല്‍, ഇക്കാര്യമറിയാതെ പ്രതിയായ അജീഷും സുഹൃത്തുക്കളും പിന്നാലെ ആശുപത്രിയിലെത്തി.
ഉല്ലാസ് മരിച്ചിട്ടില്ലെന്ന വിശ്വാസത്തിലാണ് അജീഷെത്തിയത്. എന്നാല്‍, ഇയാള്‍ സ്ഥലത്തെത്തിയതോടെ ഉല്ലാസിന്റെ സുഹൃത്തുക്കള്‍ ബഹളമുണ്ടാക്കുകയും അജീഷാണു കൊല നടത്തിയതെന്നും ആരോപിച്ച് ഇയാളെ കൈയേറ്റം ചെയ്യുകയും ചെയ്തു. സംഘര്‍ഷം മറ്റൊരു ആക്രമണത്തിനു കാരണമാകുമെന്നു മനസിലാക്കിയ ഡ്യൂട്ടി ഡോക്ടര്‍ അജേഷിനെ തന്ത്രപൂര്‍വും അത്യാഹിത വിഭാഗത്തിലേക്കു മാറ്റി രക്ഷപ്പെടാതിരിക്കാനും ആക്രമണം ഏല്‍ക്കാതിരിക്കാനുമുള്ള സാഹചര്യം ഒരുക്കി.
പിന്നാലെ പാമ്പാടി പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് ഇയാളെ പിന്നീട് പള്ളിക്കത്തോട് സ്‌റ്റേഷനു കൈമാറി. അജേഷ് സ്ഥിരം കഞ്ചാവിന്റെ ഇടപാടുകള്‍ നടത്തിയിരുന്നതായി മൈലാടിക്കര നിവാസികള്‍ പറഞ്ഞു. പലപ്പോഴും ഇതിന്റെ പേരില്‍ സംഘര്‍ഷവുമുണ്ടായിട്ടുണ്ട്. അജേഷിന്റെ പിതാവ് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























