മെഡിക്കൽ വിവാദം; കോൺഗ്രസിൽ തമ്മിലടി മുറുകുന്നു...എല്ലാം വിദ്യാർഥികൾക്ക് വേണ്ടി

കരുണ കണ്ണൂർ മെഡിക്കൽ കോളേജ് വിവാദം കോൺഗ്രസിന്റെ ചേരിപ്പോരിന് വളമാവുകയാണ്. ബില്ലിനെതിരെ എ കെ ആന്റണി കൂടി നിലപാട് വ്യക്തമാക്കിയതോടെ ഇത് രൂക്ഷമായിരിക്കുയാണ്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നടക്കാൻ സാധ്യതയുള്ള കെ പി സി സി പുനഃസംഘടനയാണ് ഈ തർക്കം രൂക്ഷമാക്കുന്നതും. ആന്റണിയുടെ പ്രസ്താവന കൂടി വന്നതോടെ നേതൃത്വത്തിന് എതിരായ നീക്കം ശക്തമാവുകയാണ്.
ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കാൻ കഴിയുമായിരുന്ന വിഷയങ്ങൾ മെഡിക്കൽ ബില്ലിന് അനുകൂലമായി പ്രതിപക്ഷം നിലപാടെടുത്ത ഒരൊറ്റ തീരുമാനം കൊണ്ട് ഇല്ലാതാക്കിയെന്നാണൂ അവർ ചൂണ്ടി കാട്ടുന്നത്.
നിയമസഭയിൽ സ്വീകരിച്ച നിലപാടിനെതിരെ രംഗത്തുവന്നവർക്ക് മറുപടിയുമായി മറുപക്ഷവും രംഗത്തു വന്നിട്ടുണ്ട്. കെ എസ് ശബരി നാഥിന്റെയും റോജി എം ജോണിന്റെയും ഫേസ്ബുക് പോസ്റ്റുകൾ ഇതിന്റെ സൂചനയാണ്.അവസാനം വരെ ഒപ്പം നിന്നശേഷം പാർട്ടിയെയും നിയമസഭാ കക്ഷിയെയും ഒറ്റു കൊടുത്തുവെന്ന ശക്തമായ ആരോപണമാണ് വി ടി ബൽറാം എം എൽ എ ക്ക് എതിരെ ഇരുവരും ഉന്നയിച്ചിരിക്കുന്നത്.
റോജി എം ജോണിന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വി എം സുധീരനെയും പരോക്ഷമായി വിഭജിക്കുന്നുണ്ട്.കരുണ മെഡിക്കൽ കോളേജ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി കഴിഞ്ഞദിവസം സുധീരൻ ഗവർണർക്കു കത്ത് നല്കിയിരുന്നു. സ്വന്തം നിലപടുമായി മുന്നോട്ട് പോകാൻ തന്നെയായിരുന്നു സുധീരന്റെ തീരുമാനം.മുൻസ്‌പീക്കർ എന്ന നിലയിലാണ് കത്ത് നൽകിയതും നിയമസഭാ ക്രമ രഹിതമായി പ്രവൃത്തിച്ചുവെന്നു ആരോപണമുന്നയിച്ചതും എന്ന് സുധീരൻ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha


























