ഞങ്ങള്‍ ഹംസമാര്‍... മൂവായിരത്തിലധികം ഹംസമാര്‍ ഒത്തു കൂടിയ അപൂര്‍വ സമ്മേളനം; ഒത്തുകൂടിയത് മലപ്പുറം ജില്ലയില്‍ ജനിച്ചവരോ സ്ഥിരം താമസക്കാരോ

മൂവായിരം ഹംസമാരുടെ അപൂര്‍വ സമ്മേളനത്തിന് വേദിയായി മലപ്പുറം കോട്ടക്കുന്ന്. 85 വയസ്സുള്ള കൊണ്ടോട്ടി ഹംസമുതല്‍ 40 ദിവസം മാത്രം പ്രായമുള്ള ഹംസക്കുട്ടി വരെയുണ്ടായിരുന്നു ഈ അപൂര്‍വ്വ സംഗമത്തില്‍.
ഹംസ എന്ന് ഔദ്യോഗിക പേരുള്ള മലപ്പുറം ജില്ലയില്‍ ജനിച്ചവരോ സ്ഥിരം താമസക്കാരോ ആയിട്ടുള്ളവരാണ് കൂട്ടായ്മയില്‍ പങ്കെടുത്തത്. നമ്മള്‍ ഹംസമാര്‍ എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്. മലപ്പുറത്തെ വ്യവസായിയായ ലൗലി ഹംസഹാജിയാണ് ഈ ഹംസക്കൂട്ടായ്മക്ക് പിന്നില്‍.
ഫോണില്‍ സേവ് ചെയ്ത ഹംസമാരെക്കണ്ടാണ് ഹംസ ഹാജിക്ക് ഹംസ സംഗമം നടത്താനുള്ള ചിന്ത വരുന്നത്. അങ്ങനെ ഈ ആശയം 12 ഹംസമാരുമായി പങ്കുവെച്ചു. അങ്ങനെ മൂന്ന് വാട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങുകയും പിന്നീട് ചര്‍ച്ച അത് വഴിയാക്കുകയും ചെയ്തു. അതില്‍ ചര്‍ച്ചചെയ്ത് തീയതിയും സമയവും നിശ്ചയിച്ചു. ഞങ്ങള്‍ ഹംസമാര്‍ എന്ന് സംഗമത്തിന് പേരുമിട്ടു.
പക്ഷേ രാവിലെ ഏഴരയോടെ ഹംസമാര്‍ ഒഴുകിയെത്തി. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ കൊണ്ടുവന്നവര്‍ക്ക് ഞാന്‍ ഹംസ എന്നു പ്രിന്റ് ചെയ്ത തൊപ്പിയും ബാഡ്ജും നല്‍കി ഹാളിനകത്തേക്ക് കയറ്റി. പന്ത്രണ്ടുമണിവരെ രജിസ്‌ട്രേഷന്‍ നടത്തി. പിന്നെ നിര്‍ത്തിവെച്ചു. വലിയൊരു വിഭാഗത്തിന് രജിസ്റ്റര്‍ ചെയ്യാനായില്ല. രജിസ്റ്റര്‍ ചെയ്തവര്‍മാത്രം 2312 പേരുണ്ടായിരുന്നു.
ഏറ്റവും പ്രായംകൂടിയ കൊണ്ടോട്ടി ഹംസ, 81 കാരനായ മഞ്ചേരി ഹംസ, 78 കാരനായ ഹംസ മോങ്ങം എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. ചെറുപ്പക്കാരന്‍ ഹംസക്കുള്ള സമ്മാനം 40 ദിവസം മാത്രം പ്രായമായ മലപ്പുറത്തെ കുഞ്ഞുഹംസ നേടി.
മലപ്പുറം നഗരസഭാ പരിധിയിലെ ഹംസ മാരുടെ സംഗമമാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും മറ്റു പ്രദേശങ്ങളിലെ ഹംസമാരുടെ ഹംസമാരുടെ ആവശ്യപ്രകാരം ജില്ലാതല സംഗമമാക്കുകയായിരുന്നു. 15 വര്‍ഷങ്ങള്‍ക്കു മുമ്പ് ലൗലി ഹംസ ഹാജി മലപ്പുറം മുനിസിപ്പല്‍ പരിധിയിലെ ഹംസമാരുടെ സംഗമത്തിനു തുടക്കമിട്ടിരുന്നു.
സംഗമം നടക്കേണ്ടതിന്റെ തലേ ദിവസം ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ട ഹംസമാരിലെ തല മുതിര്‍ന്ന അംഗ മരണപ്പെട്ടു. ഇതോടെ പരിപാടി ഉപേക്ഷിക്കുകയായിരുന്നു. അന്നു മടങ്ങിയ പരിപാടിയാണ് ഇന്നലെ നടന്നത്. ഉദ്ഘാടനം മുഖ്യ പ്രഭാഷകനും സ്വാഗതവും നന്ദിയുമെല്ലാം ഹംസ മാര്‍ തന്നെയായിരിക്കും. സ്‌റ്റേജില്‍ മാത്രമല്ല സദസില്‍ മൈക്ക് ഓപ്പറേറ്റര്‍മാര്‍ വരെ ഹംസമാരായിരുന്നു.
https://www.facebook.com/Malayalivartha


























