ആരോടും അടുപ്പമില്ലാതെ മാത്യു നയിച്ചിരുന്നത് ഒറ്റപ്പെട്ട ജീവിതം;ആകെ തുണയായിരുന്ന മേരിയെ എന്തിന് കൊന്നു? ഞെട്ടലോടെ നാട്ടുകാർ

നാല് മക്കളും ഭാര്യയും അടങ്ങുന്നതായിരുന്നു മാത്യവിന്റെ കുടുംബം. അയൽവാസികളോട് മാത്രമല്ല സ്വന്തം മക്കളോട് പോലും അധികം അടുപ്പമോ ബന്ധമോ പുലർത്താത്ത സംഭവമായിരുന്നു മാത്യുവിന്റേത്. ഇയാൾ പലപ്പോഴും നയിച്ചിരുന്നത് ഒറ്റപ്പെട്ട ജീവിതമായിരുന്നു.എന്നാൽ ഇയാളുടെ ഭാര്യ മേരിയെക്കുറിച്ചു നാട്ടുകാർക്ക് പറയാനുള്ളത് നല്ല അഭിപ്രായം മാത്രം.
മാത്യു വീട്ടിൽ വഴക്കുകൾ ഉണ്ടാക്കുന്നതും പതിവായിരുന്നു. ഒരിക്കൽ വീട്ടുകാരുമായി വഴക്കിട്ടു പോയ മാത്യു രണ്ട് വർഷത്തിന് ശേഷമാണ് തിരികെ എത്തിയത്.ഒറ്റപ്പെട്ട ജീവിതം നയിയ്ക്കുന്നതിൽ ഇഷ്ട്ടം പ്രകടിപ്പിച്ചിരുന്നെങ്കിലും ഭാര്യ മേരിയുമായി ഇയാൾ വഴക്കിടാറില്ലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ആണ്മക്കളുമായിട്ടായിരുന്നു വഴക്കിടുന്നതേറെയും.
ഇതിൽ നിന്ന് ഏറെ വ്യത്യസ്ഥയായിരുന്നു മേരി. സൗമ്യമായ പെരുമാറ്റമായിരുന്നു ഇവരുടേതെന്നു നാട്ടുകാരും ബന്ധുക്കളും പറയുന്നു. ഒരു വർഷം മുൻപ് ഇവരുടെ കുടുംബ സ്വത്തുക്കൾ ഭാഗം വച്ചിരുന്നു.തറവാട് വീട് ഇളയ മകന് നൽകിയ ശേഷം മാത്യുവും ഭാര്യ മേരിയും കോട്ടയത്തുള്ള മകൾ ജിഷയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇവിടെ വച്ചായിരുന്നു മാത്യു ഭാര്യ മേരിയെ വെട്ടി കൊലപ്പെടുത്തിയത്.
ഇന്നലെ പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ ആരുംകൊല .വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന ഭാര്യയെ ഭർത്താവായ മാത്യു വാക്കത്തി കൊണ്ട് വെട്ടി കൊല്ലുകയായിരുന്നു .സംഭവത്തിൽ ഇവരുടെ ഭർത്താവ് മാത്യു ദേവസിയെ പോലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha


























