ആശുപത്രിയിലേക്ക് ഉടന്‍ എത്തണമെന്ന് പറഞ്ഞപ്പോള്‍ അഞ്ജു അറിഞ്ഞില്ല ജീവന്റെ പാതിയെ ജീവനറ്റ ശരീരമായി കാണേണ്ടി വരുമെന്ന്; ഹൃദയംപൊട്ടികരഞ്ഞ അവൾക്ക് മുമ്പിൽ ആശ്വാസ വാക്കുകളില്ലാതെ കണ്ട് നിന്നവരും....

പെട്ടെന്ന് ഗവ. താലൂക്ക് ആശുപത്രിയിലേക്ക് എത്തണമെന്ന് അറിയിച്ചപ്പോള്‍ അഞ്ജു കരുതിയിരുന്നില്ല, തന്നെ കൊണ്ടു വന്നത് ഒരു വലിയ ദുരന്തത്തിന് സാക്ഷ്യം വഹിക്കാനാണെന്ന്. ജീവന്റെ പാതിയെ ചേതനയറ്റ ശരീരമായി കണ്‍മുന്നില്‍ കിടക്കുമ്ബോള്‍ അലറിക്കരയാനല്ലാതെ അഞ്ജുവിന് മറ്റൊന്നിനും സാധിക്കുമായിരുന്നില്ല. താലൂക്ക് ആശുപത്രിയില്‍ മരണം കൊണ്ടുപോയ ഭര്‍ത്താവ് ഉല്ലാസിന്റെ മൃതദേഹം കണ്ട് കരഞ്ഞ അഞ്ജുവിനൊപ്പം കൂടി നിന്നവരെല്ലാം തേങ്ങി.
പള്ളിക്കത്തോട് മൈലാടിക്കരയില്‍ യുവാവിന്റെ അടിയേറ്റു മരിച്ച ഉല്ലാസിനെ പാമ്പാടി താലൂക്ക് ആശുപത്രിയിലാണു കൊണ്ടുവന്നിരുന്നത്. വിവരമറിഞ്ഞ ബന്ധുക്കള്‍ അഞ്ജുവിനെ അടിയന്തര ആവശ്യമുണ്ടെന്നു പറഞ്ഞു ഓഫീസില്‍ നിന്നു ആശുപത്രിയിലേക്കു മൃതദേഹം കാണിക്കുന്നതിനായി കൊണ്ടുവരികയായിരുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെയാണു മൈലാടിക്കരയില്‍ ആക്രമണത്തിന് ഇരയായ ഉല്ലാസിനെ സുഹൃത്തുക്കള്‍ ചേര്‍ന്നു പാമ്പാടി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുന്നത്. ഉല്ലാസിന്റെ ജീവന്‍ നഷ്ടമായിട്ടില്ലെന്നും ബോധരഹിതനാണെന്നുമുള്ള ധാരണയിലാണു സുഹൃത്തുക്കള്‍ ഉല്ലാസിന്റെ ശരീരം ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, പരിശോധനയില്‍ സംഭവസ്ഥലത്തു തന്നെ മരിച്ചതായി ഡോക്ടര്‍മാര്‍ക്കു വ്യക്തമായി. എന്നാല്‍, ഇക്കാര്യമറിയാതെ പ്രതിയായ അജീഷും സുഹൃത്തുക്കളും പിന്നാലെ ആശുപത്രിയിലെത്തി.
ഉല്ലാസ് മരിച്ചിട്ടില്ലെന്ന വിശ്വാസത്തിലാണ് അജീഷെത്തിയത്. എന്നാല്‍, ഇയാള്‍ സ്ഥലത്തെത്തിയതോടെ ഉല്ലാസിന്റെ സുഹൃത്തുക്കള്‍ ബഹളമുണ്ടാക്കുകയും അജീഷാണു കൊല നടത്തിയതെന്നും ആരോപിച്ച് ഇയാളെ കൈയേറ്റം ചെയ്യുകയും ചെയ്തു. സംഘര്‍ഷം മറ്റൊരു ആക്രമണത്തിനു കാരണമാകുമെന്നു മനസിലാക്കിയ ഡ്യൂട്ടി ഡോക്ടര്‍ അജേഷിനെ തന്ത്രപൂര്‍വും അത്യാഹിത വിഭാഗത്തിലേക്കു മാറ്റി രക്ഷപ്പെടാതിരിക്കാനും ആക്രമണം ഏല്‍ക്കാതിരിക്കാനുമുള്ള സാഹചര്യം ഒരുക്കി.
പിന്നാലെ പാമ്പാടി പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് ഇയാളെ പിന്നീട് പള്ളിക്കത്തോട് സ്‌റ്റേഷനു കൈമാറി. അജേഷ് സ്ഥിരം കഞ്ചാവിന്റെ ഇടപാടുകള്‍ നടത്തിയിരുന്നതായി മൈലാടിക്കര നിവാസികള്‍ പറഞ്ഞു. പലപ്പോഴും ഇതിന്റെ പേരില്‍ സംഘര്‍ഷവുമുണ്ടായിട്ടുണ്ട്. അജേഷിന്റെ പിതാവ് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























