Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

അമ്മ പത്ത് മാസം വയറ്റിൽ ചുമന്നാണ് പ്രസവിക്കുന്നതെങ്കിൽ ജീവിതകാലം മുഴുവൻ നമ്മളെ പൊന്നു പോലെ നോക്കുന്ന അച്ഛൻ ഹെവി ആണ്; ജാതിയും മതവുമില്ലാത്ത മനുഷ്യനാക്കിയ അച്ഛൻ; അച്ഛന്റെ അമ്പതാം പിറന്നാളിൽ മകൾ അച്ഛന് അയച്ച ഫേസ് ബുക്ക് കുറിപ്പ്

08 APRIL 2018 11:58 AM IST
മലയാളി വാര്‍ത്ത

More Stories...

പലതവണ തിരഞ്ഞ സ്ഥലം!! അപ്പോൾ അവിടെ ഇല്ലാതിരുന്ന മെമ്പർ പെട്ടന്ന് അവിടെ എങ്ങനെ എത്തി; ധന്യയെ കാണാതായതിൽ ദുരൂഹതയെന്ന് കുടുംബം

നാളെ സംസ്ഥാന വ്യാപക ഹർത്താൽ

മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...

അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!

നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...

സ്നേഹം പ്രകടിപ്പിക്കാൻ അറിയാത്തവരാണ് മലയാളികളായ മാതാപിതാക്കൾ എന്നാണ് പൊതുവെയുള്ള അഭിപ്രായം. എന്നാൽ പിശുക്കൊന്നുമില്ലാതെ ഒരു മകൾ കഴിഞ്ഞദിവസം അച്ഛന് ഒരു കത്തയച്ചു, ഫെയ്‌സ്ബുക്കിലൂടെ..തന്റെ അമ്പതാം പിറന്നാളിന് മകൾ അയച്ച കത്തു കണ്ട് അച്ഛൻ ഞെട്ടി. മുഴുവൻ വായിച്ച് ആ കണ്ണുകൾ നിറഞ്ഞൊഴുകി. കാഞ്ഞങ്ങാട് സ്വദേശി കെ. ജയരാജന് ഇളയ മകൾ കവിത നൽകിയ സമ്മാനമായിരുന്നു ഫെയ്സ്ബുക് കുറിപ്പ്.

അമ്മ മക്കളെ 10 മാസം കഷ്ട്ടപെട്ടു വയറ്റിൽ ചുമന്നാണ് പ്രസവിക്കുനന്ത് എങ്കിൽ ജീവിതകാലം മുഴുവൻ നമ്മളെ പൊന്നുപോലെ നോക്കി അവസാനം കല്യാണവും കഴിപ്പിച്ചു ചെക്കനെ ഏൽപ്പിക്കുകയും ചെയ്യുന്ന അച്ഛൻ ഹെവി ആണ്. അമ്മയയെ അച്ഛൻ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു. കട്ട കമ്മ്യൂണിസ്റ്കാരൻ ആയതുകൊണ്ട് തന്നെ വീട്ടിൽ വിലക്ക് വയ്ക്കാൻ ഇഷ്ടമല്ലെങ്കിലും തന്റെ വിശ്വാസത്തെ എതിർക്കാതെ അതിനു കൂട്ട് നിൽക്കുന്ന അച്ഛൻ. ആദർശം വാക്കിൽ മാത്രമല്ലെന്ന് കാണിച്ചു തന്ന അച്ഛൻ. ജാതിയും മതവുമില്ലാത്ത മനുഷ്യനാക്കിയ അച്ഛൻ എന്നിങ്ങനെയാണ് അച്ഛനെ കുറിച്ചുള്ള മകളുടെ ഫേസ് ബുക്ക് പോസ്റ്റ്

വൈറലായ കുറിപ്പ് വായിക്കാം;

ഒരു അച്ഛൻ മകൾക്ക് അയച്ച കത്ത്.. അല്ല ഒരു മകൾ അച്ഛന് അയക്കുന്ന കത്ത്; ബൈ ദി ബൈ മിസ്റ്റർ ജയരാജേട്ടാ, 50 വയസു ആവുന്നു, അപ്പോൾ ഹാപ്പി ബർത്ഡേ ഇങ്ങള് മരണമാസ് ആണ് അച്ഛാ..അല്ലെങ്കിൽ പറയാ ചുമ്മാ പൊളി ആണ്.. 23 ആമത്തെ വയസിൽ അമ്മയെ കെട്ടി, 24ൽ രേവ് ജനിച്ചു. അത്ര പണ്ടേ കല്യാണം കഴിച്ചു എങ്കിലും 1 ഡിപ്ലോമ,1 ഡിഗ്രി ,ഒരു ടിടിസി ഒക്കെ ഉണ്ട്. കൂടാതെ ബാങ്കിൽ ജോലിയും. Twist എന്താന്ന് വെച്ചാൽ അച്ചന്റെ ബുദ്ധിയുടെ പകുതി പോലും നമ്മക്ക് കിട്ടിയില്ല എന്നുള്ളതാണ്.

*ചിൽ സാറ ചിൽ* അപ്പോൾ ബാക് ടു ദി പോയിന്റ്, അമ്മ നമ്മളെ 10 മാസം കഷ്ടപ്പെട്ടു വയറ്റിൽ ചുമന്നു പ്രസവിക്കുകയാണ് എങ്കിൽ ജീവിതകാലം മുഴുവൻ നമ്മളെ പൊന്നു പോലെ നോക്കി ലാസ്റ് ഒരു കല്യാണവും കഴിപ്പിച്ചു ചെക്കനെ ഏൽപ്പിക്കുന്ന അച്ഛൻ ഹെവി ആണ്. അങ്ങനെ രേവ് ജനിച്ചു 4 വര്ഷങ്ങള്ക്കു ശേഷം ഞാൻ ജനിക്കുകയാണ് സൂർത്തുക്കളെ. ഓർമ വെച്ച പ്രായം തൊട്ട് അച്ഛൻ മനസിൽ സൂപ്പർ ഹീറോ ആണ്..കാരണങ്ങൾ പലതാണ്. അമ്മയെ അച്ഛൻ സ്നേഹിക്കുന്നത് ,ബഹുമാനിക്കുന്നത്., അമ്മ വീട്ടുകാരെ ബഹുമാനിക്കുന്നത്, അച്ഛമ്മയേയും ഇളയമ്മയെയും സ്നേഹിക്കുന്നത്..പിന്നെ നമ്മളെയും. കട്ട കമ്മ്യൂണിസ്റ്റ്കാരൻ ആയതു കൊണ്ട് വീട്ടിൽ വിളക്ക് വെക്കാൻ താല്പര്യം ഇല്ലാഞ്ഞിട്ട് പോലും എന്റെ വിശ്വാസത്തിനെ എതിർക്കാതെ വീട്ടിൽ വിളക്ക് വെക്കാൻ വിടുന്ന അച്ഛൻ, അംബലത്തിൽ കൊണ്ട് വിട്ടു കൂട്ടാൻ വരുന്ന അച്ഛൻ , ആദർശം വാക്കിൽ മാത്രമല്ല എന്ന് കാണിച്ചു തന്ന അച്ഛൻ കിടു ആണ്.

സ്വന്തം പാർട്ടിയിൽ ഉണ്ടാകുന്ന തെറ്റുകളെ ന്യായികരിക്കുന്ന അച്ഛനെ ഇന്ന് വരെ ഞാൻ കണ്ടിട്ടില്ല. എല്ലാത്തിലും തന്റേതായ അഭിപ്രായങ്ങൾ തന്റേടത്തോടെ അവതരിപ്പിക്കുന്ന അച്ഛൻ എന്റെ ഹീറോ ആണ്.. ഇനി അല്പം വീട്ടുകാര്യങ്ങളിലേക്ക് കടക്കാം.. ഓണം വിഷു ദിവസങ്ങളിൽ 'അമ്മ അടുക്കളയിൽ കഷ്ടപ്പെട്ടു പണി എടുക്കുംബോൾ അമ്മയ്ക്കു സഹായങ്ങൾ ചെയ്തു കൊടുക്കാറുള്ള അച്ഛനിൽ നിന്നാണ് ആണുങ്ങൾ വീട്ടിൽ പണി എടുക്കുന്നതിൽ കുറച്ചിൽ ഇല്ല എന്ന് ഞങ്ങൾ മനസ്സിലാക്കിയത്. തന്നെ കൊണ്ട് നടക്കില്ല എന്ന് അമ്മ വിചാരിക്കുന്ന പല കാര്യങ്ങളും കൂടെ നിന്ന് ചെയ്യിക്കുന്ന അച്ഛൻ. "ജയരാജേട്ടാ, നമുക്ക്

ഇന്ന് വെറുതെ ബീച്ചിൽ പോയാലോ" എന്ന് പറഞ്ഞാൽ "വാ പോവല്ലോ,മക്കളെ നിങ്ങൾ വരുന്നോ ?"എന്ന് ചോദിക്കുന്ന, "ഏയ് ഇല്ല അച്ഛാ, നിങ്ങൾ കപ്പിൾ ഗോൾസ് ആക്കി വായോ.." എന്ന് പറയുമ്പോൾ ഒരു ചിരി സമ്മാനിക്കുന്ന അച്ഛൻ! 27-ാമത്തെ വർഷം പൂർത്തിയാക്കാൻ പോകുന്ന ദാമ്പത്യ ജീവിതത്തിൽ 27 വർഷം മുൻപ് എങ്ങനെയാണോ അതേ പോലെ..(മുടി ആൻഡ് താടി കുറച്ചു വെളുത്തു പോയത് ഒഴിച്ചാൽ) ഇപ്പോഴും.. ഇനി എന്റെ കുറച്ചു കാര്യങ്ങളിലേക്ക് കടക്കാം. പരീക്ഷയിൽ മാർക് കുറഞ്ഞാൽ കാവിലെ പാട്ടുമത്സരമുണ്ടല്ലോ എന്ന ഡയലോഗ് സ്ഥിരം പറഞ്ഞു വിഷ്‌മങ്ങളെ സന്തോഷമാക്കുന്ന, അച്ഛൻ,

5 ആം ക്ലാസ് മുതൽ ഒറ്റയ്ക്കു ബസിൽ പോയ്‌ പഠിക്കണം പറഞ്ഞു കൺസെഷൻ കാർഡു തന്നു ഒറ്റയ്ക്ക് പ്രൈവറ്റ് ബസിൽ യാത്ര ആക്കിയ അച്ഛൻ.. പ്ലസ് 2 കഴിഞ്ഞു എൽ എൽ ബി ക്കു പോകണം എന്നു പറഞ്ഞപ്പോൾ ബാക്കി ആർക്കും താത്പര്യമില്ലായിരിന്നു അവിടെയും തുണ ആയത് mr ജയരാട്ടൻ തന്നെ, അവൾക് ഇഷ്ടം ഉള്ളത് അവൾ പഠിക്കട്ടെ എന്നു പറയാൻ കാണിച്ച മനസ് പിന്നെ ഒരു ചെക്കനെ വായി നോക്കുന്ന തൊട്ട് സെറ്റ് അയാൽ വരെ തുറന്നു പറയാൻ ആദ്യം തോന്നുക അച്ചനോടാണ്..

ഒരുമിച്ച് ഒരു ചെക്കനെ നമ്മൾ നോക്കിയ ചരിത്രവുമുണ്ട്..അല്ലെ അച്ഛാ ഒക്കെ പോട്ടെ കള്ളിന്റെ രുചി അറിയാൻ ആഗ്രഹം ഉണ്ട് പറഞ്ഞപ്പോൾ അതിനെന്താ ടേസ്റ്റ് നോക്കാല്ലോ പറഞ്ഞ അച്ചൻ ,കരാട്ടെ പഠിക്കാൻ എന്നെക്കാൾ ആവേശം കാണിച്ച അച്ഛൻ, ബൈക്കു പഠിച്ചപ്പോൾ നി എന്നെ പുറകിലിരുത്തി ഓടിക്കണമെന്നു പറഞ്ഞ അച്ഛൻ.. ജാതിയും മതവുമില്ലാത്ത മനുഷ്യനാക്കിയ അച്ഛൻ .. ഇങ്ങളെ പോലെ ഇങ്ങളെ ഉള്ളു അച്ഛാ..
P.S. we love you. Thank you for letting us know how a man should be and being the best for us all.. Kavitha J Kalloor

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പലതവണ തിരഞ്ഞ സ്ഥലം!! അപ്പോൾ അവിടെ ഇല്ലാതിരുന്ന മെമ്പർ പെട്ടന്ന് അവിടെ എങ്ങനെ എത്തി; ധന്യയെ കാണാതായതിൽ ദുരൂഹതയെന്ന് കുടുംബം  (6 minutes ago)

നാളെ സംസ്ഥാന വ്യാപക ഹർത്താൽ  (18 minutes ago)

ഷിയാസ് കരീമിനെ വിറപ്പിച്ച് യുവതി! നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി? ലക്ഷങ്ങളുടെ തട്ടിപ്പും പീഡനവും; ഷിയാസ് വീണ്ടും കുടുക്കിൽ!  (27 minutes ago)

മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...  (39 minutes ago)

അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!  (49 minutes ago)

നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...  (1 hour ago)

​ഗേറ്റിൽ 2 കാവൽ നായകൾ,കൊലച്ചിരി ചിരിച്ച് വിഷ്ണു!! നി​ഗൂഢത നിറഞ്ഞ വീട്!! അയൽവാസികൾ പറയുന്നതിങ്ങനെ  (1 hour ago)

നാളെ ഹർത്താൽ..! വണ്ടി ഇറങ്ങിയാൽ കളി മാറും വാഹനങ്ങള്‍ തടയും ഹർത്താലിന്റെ കാരണം ഇത്  (1 hour ago)

ഹോസ്റ്റലിനോട് ചേർന്ന് കട നടത്തുന്ന പ്രതി,  (2 hours ago)

അട്ടിമറി സാധ്യത  (2 hours ago)

UAE Iron dome അതീവ രഹസ്യമായി സൈനികരെത്തി  (2 hours ago)

ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?  (3 hours ago)

WEST BENGAL ബംഗാളില്‍ ഭരണം പിടിക്കും ബിജെപി  (3 hours ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കാനുത്തരവ് ,മെയ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം   പോക്സോ കോടതിയാണ് ഉത്തരവിട്ടത്  (4 hours ago)

തൃശ്ശൂർ പൂരത്തിന് കൊടിയിറക്കം...തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു... തൃശ്ശൂർ പൂരം അടുത്ത വർഷം ഏപ്രിലിൽ 16-ന്....  (4 hours ago)

Malayali Vartha Recommends