മമ്മൂട്ടി ഫാന്‍സുകാരുടെ അതിരുവിട്ട പ്രതിഷേധത്തിനൊടുവില്‍ പാര്‍വതി മനസ് തുറക്കുന്നു; കസബ വിവാദത്തിനു പിന്നാലെ സിനിമയില്‍ തനിക്കെതിരെ ലോബി രൂപപ്പെട്ടു

കസബ സിനിമയെ വിമര്‍ശിച്ചതിന്റെ പേരില്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ ശക്തമായ എതിര്‍പ്പിന് പാത്രമായ പാര്‍വതി മനസ് തുറക്കുന്നു. ഒരു സ്വകാര്യ കമ്പനി സംഘടിപ്പിച്ച ടോക്‌ഷോയില്‍ പങ്കെടുത്ത് സംസാരിക്കവെ പാര്‍വതി മനസ് തുറന്നത്.
ഞാനല്ല ആദ്യമായിട്ട് ആ സിനിമയെ വിമര്‍ശിച്ചത്. എനിക്ക് മുന്‍പും ഒരുപാട് പേര്‍ വിമര്‍ശിച്ചിരുന്നു. അന്ന് എനിക്കു നേരെ ഉയര്‍ന്ന ആക്രമണങ്ങളേക്കാള്‍ വേദനിപ്പിച്ചത് പല സത്രീകളുടെയും നിലപാടാണ്.
പുരുഷന്‍ മര്‍ദ്ദിച്ചാല്‍ എന്താണ് കുഴപ്പം എന്ന് വരെ പല സ്ത്രീകളും പറയുന്നത് കേട്ടിരുന്നു. കമന്റുകള്‍ വായിച്ചതിനു ശേഷം സംശയം തോന്നി എന്താണ് മേളയില്‍ പറഞ്ഞതെന്ന് ഒന്നുകൂടി കണ്ടുനോക്കി. ഞാന്‍ പറഞ്ഞത് ശരിയായിരുന്നു. ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല.
എന്നാല്‍ ഈ പ്രശ്‌നത്തിനു ശേഷം എനിക്കെതിരെ സിനിമയില്‍ ഒരു ലോബി തന്നെ ഉണ്ടാകുമെന്നും അതു കൊണ്ട് ഇത്തരം സാഹചര്യങ്ങള്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്ന് പലരും ആവശ്യപ്പെട്ടു. സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടും എന്നോര്‍ത്ത് എനിക്ക് ഭയമില്ല. പേടിച്ച് ഓടുകയുമില്ല. കഴിഞ്ഞ 12 വര്‍ഷമായി സിനിമയിലുണ്ട്. ഇഷ്ടപ്പെട്ടാണ് സിനിമ തിരഞ്ഞെടുത്തത്. എനിക്ക് അവസരം തന്നില്ലെങ്കില്‍ ഞാന്‍ സിനിമ എടുക്കും.
തിരുവനനന്തപുരത്ത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ച നടി പാര്‍വതിക്കെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്. ഇതിനു പിന്നാലെ പാര്‍വതിയും പൃഥ്വിരാജും പ്രധാന വേഷങ്ങളിലെത്തുന്ന മൈ സ്‌റ്റോറി എന്ന ചിത്രത്തിനെതിരെ വ്യാപകമായി പ്രചാരണം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha


























