കാസർഗോഡ് മതം മാറി കാമുകിക്കൊപ്പം പോയ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ ഭാര്യയ്ക്കും വീട്ടുകാര്‍ക്കുമൊപ്പം പോകില്ലെന്ന് കോടതിയില്‍; ഒരു നിമിഷം കോടതിയെ നിശബ്ദമാക്കി ആ പിഞ്ച് കുഞ്ഞിന്റെ അച്ഛാ എന്ന വിളി... നാടകീയ രംഗങ്ങൾക്കൊടുവിൽ

മതം മാറി കാമുകിക്കൊപ്പം പോയ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ ഭാര്യയ്ക്കും വീട്ടുകാര്‍ക്കുമൊപ്പം പോകില്ലെന്ന് കോടതിയില്‍. ഇതോടെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചു. അതിനിടെ പിഞ്ചുകുഞ്ഞിന്റെ അച്ഛാ എന്നുള്ള വിളി കോടതി മുറിയെ കണ്ണീരണിയിച്ചു. കാസര്‍കോട് പള്ളിക്കര സ്വദേശിയും മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനുമായ യോഗേഷിന്റെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി മുറി വികാരഭരിതമായ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്.
യുവാവ് മതം മാറിയതിനു പിന്നില്‍ തീവ്രവാദ ബന്ധമുണ്ടെന്നായിരുന്നു വീട്ടുകാരുടെ ആരോപണം. ഇതിനെ കുറിച്ച് എന്‍ ഐ എ അന്വേഷിക്കണമെന്നും ഇവര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു നല്‍കിയ പരാതിയില്‍ പറയുന്നു. കോടതിയിലെത്തിയ യോഗേഷ് താന്‍ വീട്ടുകാര്‍ക്കൊപ്പം പോവില്ലെന്ന് നിലപാടെടുത്തു. എന്താണ് പറയാനുള്ളത് എന്ന് യുവാവിന്റെ ഭാര്യയോട് കോടതി ആരാഞ്ഞു.
എന്നാല്‍ പൊട്ടിക്കരഞ്ഞ യുവതിയുടെ കയ്യിലുണ്ടായിരുന്ന രണ്ടു വയസ്സുകാരിയായ കുഞ്ഞ് അച്ഛാ എന്ന് ഉറക്കെ വിളിച്ചതോടെ കോടതി നിശബ്ദമായി. കോടതിയിലുണ്ടായിരുന്ന പലരുടെയും കണ്ണു നിറഞ്ഞു. ന്യായാധിപന്മാരും അഭിഭാഷകരും ഉള്‍പ്പടെ എല്ലാവരും നിശ്ബദമായി. തുടര്‍ന്ന് യുവാവിനെ കോടതി ആരോഗ്യപരിശോധനയ്ക്കയച്ച് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെക്കുകയായിരുന്നു.
ഉച്ചയ്ക്ക് ശേഷം ഹര്‍ജി പരിഗണിച്ചപ്പോഴും ഭാര്യയ്ക്കും കുട്ടിക്കും വീട്ടുകാര്‍ക്കുമൊപ്പം പോവാനില്ലെന്ന് യുവാവ് നിലപാടെടുത്തു. ഇതോടെ യുവാവിനെ വിദഗ്ദ്ധ പരിശോധന നടത്താന്‍ കോടതി നിര്‍ദേശിക്കുകയും, ഹര്‍ജി പരിഗണിക്കുന്നത് ഏപ്രില്‍ 11 ലേക്ക് മാറ്റുകയും ചെയ്തു. യുവാവ് കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കുന്നുവെന്നാണ് പ്രാഥമിക മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായത്.
യുവാവിനെ മതംമാറ്റിയെന്ന് ആരോപിക്കപ്പെടുന്ന കൊല്ലം ആറ്റിങ്ങല്‍ സ്വദേശിയായ അഞ്ജു പിള്ള എന്ന യുവതിയും കോടതിയില്‍ ഹാജരായിരുന്നു. മതം മാറിയ 35കാരനായ യോഗേഷ് അല്‍ത്താഫ് അലി എന്ന പേര് സ്വീകരിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























