വാട്‌സ് ആപ്പിലൂടെയുള്ള ആ സന്ദേശം യുവതിയുടെ വിവാഹം മുടങ്ങി

വാട്‌സ്ആപ്പിലൂടെ വ്യാജസന്ദേശം പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോളേജ് വിദ്യാര്‍ഥിനിയായ യുവതിയുടെ വിവാഹം മുടങ്ങി. സംഭവത്തെ തുടര്‍ന്ന് സന്ദേശമയച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ചേലക്കുളം സ്വദേശി ഷിഹാബ് ആണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം 26 ആം തിയതിയായിരുന്നു സംഭവം. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്. കോളേജ് വിദ്യാര്‍ഥിനിയായ യുവതി സഹപാഠിയോടൊപ്പം ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ സംസാരിച്ചു നില്‍ക്കുന്ന ദൃശ്യങ്ങളാണ് പ്രതി പകര്‍ത്തിയത്. ഇവര്‍ ഒളിച്ചോടാനെത്തിയതാണെന്നും അടിയന്തിരമായി മാതാപിതാക്കളെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് വോയ്‌സ് ക്ലിപ് അടക്കമുള്ള സന്ദേശമാണ് പ്രതി പ്രചരിപ്പിച്ചത്.
വിദേശരാജ്യങ്ങളില്‍ വരെ വ്യാപകമായി സന്ദേശം പ്രചാരണത്തിലായി. ഇതോടെ യുവതിയുടെ നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം മുടങ്ങുകയായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
ആലുവ സി.ഐ. വിശാല്‍ ജോണ്‍സണ്‍, എസ്.ഐ. എം.എസ്. രാജന്‍, എഎസ്‌ഐ രാജീവ്, സിപിഒമാരായ നവാബ്, മുഹമ്മദ് അലി, ഷമീര്‍ തുടങ്ങിയവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























