Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

രോഗം ബാധിച്ച നാട്ടില്‍ മാലാഖമാര്‍ക്ക് അവഗണന; ബസുകളിലും ഓട്ടോയിലും കയറ്റുന്നില്ലെന്നും നഴ്‌സുമാര്‍; സ്വന്തം ജീവന്‍ ത്യജിച്ച് മറ്റുള്ളവര്‍ക്കായി ജീവിക്കുന്നവര്‍ക്ക് പലയിടത്തും അയിത്തം

24 MAY 2018 05:11 PM IST
മലയാളി വാര്‍ത്ത

നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രോഗം പടരാതിരിക്കാനും പ്രതിരോധിക്കാനും ഒത്തൊരുമയോടെ എല്ലാവരും നീങ്ങുമ്പോള്‍ കുറച്ചാളുകള്‍ വീപരീതമായാണ് പ്രവര്‍ത്തിക്കുന്നത്. നിപ്പ വൈറസ് ബാധയേറ്റവരെ ചികിത്സിക്കുന്ന പേരാന്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് പ്രദേശത്തെ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നഴ്‌സുമാര്‍ തന്നെ ഇത്തരമൊരു പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്.

തങ്ങള്‍ ബസില്‍ കയറിയാല്‍ മറ്റ് ആളുകള്‍ക്ക് അടുത്തുവരാന്‍ ബുദ്ധിമുട്ടാണെന്നും ഓട്ടോയില്‍ പോലും കയറ്റാന്‍ മടിക്കുകയാണെന്നും നഴ്‌സുമാര്‍ പരാതിപ്പെട്ടു. നഴ്‌സുമാരുടെ കുടുംബാംഗങ്ങളോട് നാട്ടുകാരുടെ പെരുമാറ്റവും സമാനരീതിയിലാണ്. വീട്ടുകാരുമായി ഇടപഴകാനോ സംസാരിക്കാനോ എല്ലാവര്‍ക്കും ഭയമാണെന്നാണ് നഴ്‌സുമാരുടെ പരാതി. ഭീതിയൊന്നും ഇല്ലാതെ നിപ്പാ വൈറസ് ബാധയേറ്റ് വരുന്ന രോഗികളെ പരിചരിക്കുന്ന തങ്ങളോട് നാട്ടുകാര്‍ ഇത്തരം സമീപനം സ്വീകരിക്കുന്നത് നഴ്‌സിംഗ് സമൂഹത്തിനും അമര്‍ഷമുണ്ട്.

അകാരണമായ ഭീതിയാണ് നാട്ടുകാരുടെ ഇത്തരം പെരുമാറ്റത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. ഇതിന് ബോധവത്കരണം നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗം പടരാതിരിക്കാന്‍ മുന്‍ കരുതല്‍ ആവശ്യമാണെങ്കിലും അനാവശ്യമായി ഭയപ്പെടുന്നവര്‍ ധാരാളമുണ്ടെന്നും വ്യക്തമായിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴി വരുന്ന തെറ്റായ സന്ദേശങ്ങളും ഇതിന് കാരണമാണ്. മൃതദേഹത്തില്‍ നിന്ന് പോലും വൈറസ് ബാധ പടരാമെന്ന സാഹചര്യവും ആളുകളെ വെറുതെ ഭയപ്പെടുത്തുന്നുണ്ട്.

പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ പോലും ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. സാധാരണ ഗതിയില്‍ അറുന്നൂറിനടുത്ത് രോഗികളാണ് ഇവിടെ എത്താറുള്ളത്. എന്നാല്‍ ബുധനാഴ്ച എത്തിയത് 54 രോഗികള്‍ മാത്രമാണ്. കഴിഞ്ഞ രണ്ടു, മൂന്ന് ദിവസങ്ങളിലായി ഇതേ അവസ്ഥയാണ്. കിടത്തി ചികിത്സയ്ക്ക് കഴിഞ്ഞ നാലുദിവസത്തിനിടെ ആരും എത്തിയിട്ടില്ല. വൈറസ് ബാധയേറ്റവര്‍ ചികിത്സയിലുള്ള നഗരത്തിലെ സ്വകാര്യ ആശുപത്രികളിലും രോഗികള്‍ കുറഞ്ഞിട്ടുണ്ട്.

പേരാമ്പ്രയില്‍ മാത്രമല്ല, നിപ്പാ വൈറസ് ബാധയുടെ ഭീതിയില്‍ കോഴിക്കോട് ജില്ലയിലെ ഒട്ടുമിക്ക ആശുപത്രികളിലും ചികിത്സക്കെത്തുന്നവരുടെ എണ്ണത്തില്‍ വന്‍കുറവുണ്ടായിട്ടുണ്ട്. അസുഖം പകരുന്നത് സംബന്ധിച്ച് വ്യാപിക്കുന്ന തെറ്റായ സന്ദേശത്തെ തുടര്‍ന്ന് ഭൂരിഭാഗം പേരും ഒപിയില്‍ ചികിത്സ തേടുന്നത് നിര്‍ത്തി. പലരും സമീപത്തെ സ്വകാര്യ ക്ലിനിക്കുകളെയും മറ്റുമാണ് ആശ്രയിക്കുന്നത്.

ജയില്‍റോഡ് പരിസരത്തെ പ്രമുഖ ലാബില്‍ തിരക്ക് നാലിലൊന്നായി കുറഞ്ഞു. ഇവിടെ പരിശോധനയ്ക്കും ഫലം ലഭിക്കാനുമായി എത്തുന്നവര്‍ മുഖത്ത് മാസ്‌ക് ധരിച്ചാണ് എത്തുന്നത്. വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികളെ സന്ദര്‍ശിക്കുന്നവരുടെ എണ്ണവും നന്നേ കുറഞ്ഞിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഒപിയില്‍ ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണം നേര്‍പകുതിയായി. നിപ്പാ വൈറസ് ബാധ സംശയിക്കുന്നവര്‍ മെഡിക്കല്‍ കോളജിലാണ് ചികിത്സയിലുള്ളത്. സാധാരണ രണ്ടായിരത്തിനടുത്ത് രോഗികള്‍ ദിനം പ്രതി എത്താറുണ്ടായിരുന്നു. എന്നാല്‍ ബുധനാഴ്ച 1,084 പേര്‍ മാത്രമാണ് ചികിത്സ തേടിയത്. ചൊവ്വാഴ്ച 1,609 രോഗികള്‍ എത്തിയ സ്ഥാനത്താണ് അടുത്ത ദിവസം വീണ്ടും എണ്ണം കുറഞ്ഞത്.

അത്യാഹിത വിഭാഗത്തിലും സമാന സാഹചര്യമാണ്. ശരാശരി നാനൂറിനടുത്ത് കേസുകളുണ്ടാവുന്ന ഇവിടെ, കഴിഞ്ഞ നാല് ദിവസങ്ങളിലായി പരമാവധി 80 പേരാണ് എത്തിയത്. അതേസമയം ചെറിയ ക്ലിനിക്കുകളില്‍ തിരക്ക് ഏറിയിട്ടുണ്ട്. ആശുപത്രിയില്‍ എത്തിയാല്‍ രോഗം പടരുമെന്ന ചിന്താഗതി വച്ചുപുലര്‍ത്തുന്ന നാട്ടുകാര്‍ ധാരളമുള്ളതാണ് ഇതിന് കാരണം. അസുഖമായി ആശുപത്രിയിലേക്ക് പോകാന്‍ ഓട്ടോറിക്ഷയോ ടാക്‌സി വാഹനങ്ങളോ വിളിച്ചാല്‍ വരാത്ത നിരവധി സംഭവങ്ങളുണ്ടെന്നും പരാതികളുണ്ട്. ഇതെല്ലാമാണ് ബോധവത്കരണം ശക്തമാക്കാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (51 minutes ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (1 hour ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (1 hour ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (1 hour ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (2 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (2 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (2 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (3 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (3 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (10 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (12 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (12 hours ago)

Malayali Vartha Recommends