Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.... ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

അവന്റെ തല രണ്ട് മരങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു.... രണ്ടുപേരും പരസ്പരം ഷാളുകൊണ്ട് കെട്ടി മുറുക്കി... മരണത്തിൽ പോലും വേർപെടാതിരിക്കാൻ!! കാഞ്ഞിരക്കൊല്ലിയില്‍ നിന്ന് എടുത്ത സെല്‍ഫിയില്‍ ആത്മഹത്യ ചെയ്ത കമിതാക്കളുടെ ചിത്രവും; യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

31 MAY 2018 12:12 PM IST
മലയാളി വാര്‍ത്ത

More Stories...

രാഹുൽ മാങ്കുട്ടത്തിനെതിരെ പരാതിയില്ല പരാതിക്കാരി സാക്ഷിയായി വക്കീലൻമാർ ഓടിച്ചുവിട്ടു ക്രൈംബ്രാഞ്ചിനെ വിരട്ടി CPM

കുടുംബവഴക്കിനിടെ ഭാര്യയെ ഭർത്താവ് പിടിച്ച് തള്ളി; 24കാരിക്ക് ദാരുണാന്ത്യം

ഓപ്പറേഷന്‍ ഡി-ഹണ്ട്; മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുക്കുന്നു; സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ പരിശോധിച്ച്‍ പോലീസ്

മോളുസേ, ചക്കരേ , നീ സുന്ദരിയാണ് എന്ന മെസ്സേജുകൾ ഇപ്പൊ വരാറില്ല; സങ്കടമുണ്ടെന്ന് നടി റിനി ആൻ ജോർജ്

വിഴിഞ്ഞത്ത് ഓട്ടോറിക്ഷയിടിച്ച് വയോധികന് ദാരുണാന്ത്യം

വീട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് വിവാഹം കഴിക്കാനാകാതെ കാഞ്ഞിരക്കൊല്ലിയില്‍ കമിതാക്കാള്‍ ആത്മഹത്യ ചെയ്തിരുന്നു. എന്നാല്‍ കമിതാക്കള്‍ ആത്മഹത്യ ചെയ്ത വിവരം അറിയാതെ അവിടെ എത്തിയ എന്‍ജോ മാത്യൂ എന്ന സഞ്ചാരിക്ക് ഉണ്ടായ അനുഭവം അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയുണ്ടായി. അവിടെ നിന്ന് എന്‍ജോ പകര്‍ത്തിയ സെല്‍ഫിയില്‍ ചുരിദാര്‍ദൂപ്പട്ട കൊണ്ടു പരസ്പരം കെട്ടിയിട്ടു ജീവനൊടുക്കിയ നിലയില്‍ ഉണ്ടായിരുന്ന കമിതാക്കളുടെ ചിത്രവും ഉള്‍പ്പെട്ടിരുന്നു. എന്‍ജോയുടെ കുറിപ്പ് ഇങ്ങനെ.

ഇത്രയും വിഷമത്തോടെ ഒരു യാത്രാ എനിക്ക് അവസാനിപ്പിക്കേണ്ടിവന്നിട്ടില്ല...  അതുകൊണ്ട് തന്നെ ഈ വിവരണവും സങ്കടം നിറഞ്ഞതാണ്...... (ഒരു കുഞ്ഞു വാര്‍ത്തയുണ്ട് : കഞ്ഞിരകൊല്ലി മലയില്‍ നിന്നും രണ്ടു പേര്‍ ഒരു യുവാവും യുവതിയും ചാടി ആത്മഹത്യ ചെയ്തു) ഞങ്ങള്‍ 4 പേര്‍ ഞാന്‍, അയല്‍വാസി മനു, മനുവിന്റെ അനിയന്‍ ജോയല്‍, അവരുടെ അനിയന്‍ അപ്പു... ഞങ്ങള്‍ ചുമ്മാ... ഒരു ട്രിപ്പ് പ്ലാന്‍ ചെയ്തു കാഞ്ഞിരകൊല്ലിയിലേക്ക്... അവിടെ എന്തൊക്കെയോ കാണാനുണ്ട് വെള്ളച്ചാട്ടമുണ്ട്, അതുണ്ട് ഇതുണ്ട് എന്നൊക്കെ പറഞ്ഞ് ഞങ്ങള്‍ ഇന്ന് അങ്ങോട്ടു പോകാന്‍ തീരുമാനിച്ചു....

ഇന്ന് രാവിലെ തന്നെ ഞങ്ങള്‍ യാത്ര ആരംഭിച്ചു നേരെ ഉദയഗിരിയില്‍ നിന്ന് നേരെ പയ്യാവൂര്‍ അവിടുന്നു പൈസന്‍വാലിയില്‍ കൂടി നേരെ കാഞ്ഞിരകൊല്ലിയിലേക്ക്... നല്ല പ്രകൃതിരമണിയമായ സ്ഥലം.. ശുദ്ധമായ വായു.... ഒന്നും പറയാനില്ല, കിടു യാത്ര.... കുറെ കുത്തുകേറ്റങ്ങള്‍ കയറി ഏകദേശം 11 മണിയോടുകൂടി ഞങ്ങള്‍ കാഞ്ഞിരകൊല്ലിയില്‍ എത്തി, കേറിച്ചെല്ലുമ്‌ബോള്‍ തന്നെ ഒരു ബോര്‍ഡ് ശശിയോ സോമനോ അങ്ങനെ ആരാണ്ടടയോ പേരില്‍ ഒരു പാറ ശശി പാറ ആണെന്ന് തോന്നുന്നു...

പിന്നെ വേറെ എന്തോ പേരിട്ട രണ്ടു വെള്ളച്ചാട്ടം, ഒരു വെള്ളച്ചാട്ടം ആ ബോര്‍ഡ് കണ്ടിടത്തുനിന്നും വലത്തേയ്ക്കു പിന്നെ ഈ പറഞ്ഞ പാറയും (view point) വേറെ ഒരു വെള്ളചാട്ടവും മുകളില്‍ കുറേ ദൂരം കൂടി ബൈക്കു കയറി പോകാന്‍ പറ്റും, പിന്നെ രണ്ടു കുതിരയെ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തു നിന്നും ഒരു 300 മീറ്ററോളം നടക്കണം ശശി പാറയിലേക്കു, ഞങ്ങള്‍ മെല്ലെ നടന്നു പോകുന്ന വഴിക്ക് രണ്ടു (ആണെന്ന് തോന്നുന്നു) റിസോട്ട് പണിയുന്നു, ഇടയ്ക്കു ആനത്തെറ്റി വെള്ളച്ചാട്ടം (അത് തന്നെ ആണ് പേരെന്നു തോന്നുന്നു) ബോര്‍ഡ് കണ്ടു, ഞങ്ങള്‍ ആദ്യം ഈ പറഞ്ഞ view point കാണാന്‍ പോയി അവിടെ ചെന്നപ്പോള്‍ സത്യത്തില്‍ ഒരു തേങ്ങയും ഇല്ല.... കുറച്ചു സ്ഥലം വേലികെട്ടി തിരിച്ചിരിക്കുന്നു വളരെ കുറച്ചു സ്ഥലം മാത്രം, കണ്ടപ്പോ എനിക്ക് സത്യമായിട്ടും തോന്നി കട്ട വേസ്റ്റ് ആണെന്ന്, ആകെ നീണ്ടു നിവര്‍ന്നു കിടക്കുന്ന ഒരു ചെറിയ പാറ വെറുതെ അതിന്റെ മുകളില്‍ കയറി നോക്കി എന്റെ പൊന്നേ...... കിടൂ.... എന്തു രസമാണെന്നോ... ഒരുപാട് താഴെ ഏതക്കെയോ സ്ഥലങ്ങള്‍ കാണാം...

ഞങ്ങള്‍ നിന്നതിന്റെ അടുത്തു തന്നെ വേലി കെട്ടി നിര്‍ത്തിയിരുന്നു അതിനപ്പുറം അഗാധമായ കൊക്ക ആണ്..... ഞാന്‍ ചുമ്മാ ഒന്നു എത്തി നോക്കി കൊക്കയുടെ താഴ്ച.... കിടു... ഒന്നും പറയാനില്ല.... ഞാന്‍ കണക്കിന് പണ്ടേ വീക് ആയതു കൊണ്ട് അടികണക്ക് പറയുന്നില്ല ഭീകരം (അത്രയ്‌ക്കൊന്നുമില്ല) ആയിരുന്നു... താഴേക്കു എത്തി നോക്കുന്നതിനിടയില്‍ കണ്ണ് എന്തിലോ ഉടക്കി ഒരു വെള്ള ഷര്‍ട്ടും കറുത്ത പാന്റും (എനിക്ക് കണ്ടപ്പോ അങ്ങാനാ തോന്നിയത്) ഏകദേശം ഒരു 100 അടി താഴെ (അറിയില്ലാട്ടോ) കാണുന്നത് ആയതു കൊണ്ട് കാഴ്ച്ച വ്യക്തമല്ല....

എനിക്ക് കണ്ടപ്പോ ഒരു ആള്‍ രൂപം ആണ് തോന്നിയത് കൂടെ ഉള്ളവരോട് പറഞ്ഞു അവിടെ എന്തോ കിടക്കുന്നു കണ്ടിട്ട് ഒരു മനുഷ്യന്‍ കിടക്കുന്ന പോലെ തോന്നുന്നു, കൂട്ടത്തിലുള്ള ഒരുത്തന്‍ എത്തി നോക്കി അവന്‍ ഒന്നും കണ്ടില്ല... എനിക്ക് തോന്നിയത് നോക്കുകുത്തി ആയിരിക്കുമെന്നാണ്, ഞങ്ങള്‍ കുറച്ചു ഫോട്ടോസ് ഒക്കെ എടുത്തു കൂട്ടത്തില്‍ എന്റെ ഒരു സെല്‍ഫിയും, അവിടുന്നു നേരെ ആനത്തെറ്റി വെള്ളച്ചാട്ടം ലക്ഷ്യമാക്കി നടന്നു... അവിടേക്ക് തിരിയുന്ന വഴിയുടെ അടുത്തു കുറച്ചു പേര്‍ പണിയെടുക്കുന്നുണ്ട് അവരോടു ചോദിച്ചപ്പോള്‍ അവര് പറഞ്ഞതു അവിടെ ഒന്നുമില്ല വെറുതെ നടന്നിട്ട് കാര്യമില്ല നല്ല മഴ പെയ്താല്‍ മാത്രമേ ആ വെള്ളച്ചാട്ടം ഉണ്ടാകത്തുള്ളൂ പിന്നെ പോരാത്തതിന് അതിനു മുകളില്‍ റിസോര്‍ട്ടിന്റെ പണി നടക്കുന്നത് കൊണ്ട് അങ്ങോട്ട് വെള്ളം വരാത്തത് കൊണ്ട് അവിടെ കാണാന്‍ ഒന്നുമില്ല എന്നാണ് തിരിച്ചു അടുത്ത സ്ഥലത്തേയ്ക്ക് പോകാന്‍ തീരുമാനിച്ചു നിന്ന ഞങ്ങളോട് അയാള്‍ ചോദിച്ചു

നിങ്ങള്‍ രണ്ടു പിള്ളേരെ കണ്ടോ ഒരാണും പെണ്ണും... കൂട്ടത്തില്‍ ആരോ പറഞ്ഞു 'ആ... കണ്ടല്ലോ അവരവിടെ ഇരിക്കുന്നുണ്ട്... ' 'അവരല്ല... അവര് വന്നിട്ട് ഒരു മണിക്കൂര്‍ ആയതെ ഉള്ളൂ... ഇത് ഇന്നലെ വണ്ടി പാര്‍ക്ക് ചെയ്തിട്ടു പോയതാണ് പിന്നെ ഇതുവരെ തിരിച്ചു വന്നില്ല... അവരെ കുറെ അന്വഷിച്ചു ഇതുവരെ കണ്ടു കിട്ടിയില്ല... പൊലീസിലൊക്കെ വിവരം അറിയിച്ചിട്ടുണ്ട് നിങ്ങള്‍ പൊയ്‌ക്കോ... അതു കേട്ടപ്പോള്‍ എനിക്കാദ്യം ഓര്‍മ്മ വന്നത് താഴെ ഞാന്‍ കണ്ട നോക്കുകുത്തി ആണ്, ഞാന്‍ പറഞ്ഞു ചേട്ടാ ആ പാറയുടെ താഴെ എന്തോ ഒന്ന് കിടക്കുന്നുണ്ട് എന്താണെന്ന് അറിയില്ല കണ്ടിട്ട് ഒരു മനുഷ്യ രൂപം പോലെ ഉണ്ട്... ചിലപ്പോ എന്തെങ്കിലും വേസ്റ്റ് ആയിരിക്കും... എന്താണെന്ന് ഉറപ്പൊന്നുമില്ല...

പിന്നെ ഞങ്ങള്‍ നേരെ താഴെ ഉള്ള വെള്ളച്ചാട്ടത്തിലേക്കു പോയി... പോകുന്ന വഴിക്ക് എന്തോ സംശയം തോന്നി ഞാന്‍ എടുത്ത ഫോട്ടോസ് വീണ്ടും എടുത്തു നോക്കി അതില്‍ എന്റെ സെല്ഫിക്കൊപ്പം താഴെ ചെറുതായിട്ടു ഒരു രൂപം കാണാം, ഉറപ്പൊന്നുമില്ല അതു കൊണ്ട് തന്നെ ഞങ്ങള്‍ വീണ്ടും താഴേക്ക് പോയി, വെള്ളച്ചാട്ടം ഒരു ഒന്നര അനുഭവം ആരുന്നു ഭീകരം ഒന്നുമല്ലങ്കിലും ഒരുപാട് തണുപ്പില്ലാത്ത വെള്ളം വെളളം കുത്തി ഒഴുകി ചാടുന്നതിനു നേരെ അടിയില്‍ നില്‍ക്കുമ്‌ബോള്‍ ഒരു പറഞ്ഞറിയിക്കാന്‍ പറ്റാത്ത സുഖം... അവിടുന്നു കുളിയൊക്കെ കഴിഞ്ഞു നേരെ പൈതല്‍ മലയിലേക്കു പോയി.... പോകുന്ന വഴിക്ക് ശശി പാറ കാണാന്‍ കഴിയും... മനസ്സില്‍ ഒരു തോന്നല്‍ തിരിച്ചു പോകണം ഞാന്‍ കണ്ടത് അവിടുത്തെ നാട്ടുകാരെ കാണിക്കണം... ഞാന്‍ കൂട്ടത്തിലുള്ളവരോട് പറഞ്ഞു നമ്മുക്ക് ഒന്നുകൂടി അവിടെ വരെ പോയിട്ടു വന്നാലോ.... 'ഓ.... എന്നാത്തിനാ... ചേട്ടായിക്കു വേറെ പണിയൊന്നും ഇല്ലേ' അതായിരുന്നു അവരുടെ മറുപടി,

വരുന്ന വഴിക്കു വീണ്ടും അങ്ങോട്ട് നോക്കി തിരിച്ചു ചെല്ലാന്‍ ആരോ മനസ്സില്‍ പറയുന്നു... പിന്നെ ഞാനുമോര്‍ത്തു എന്നതിന് അതു വല്ല വേസ്റ്റും കിടക്കുന്നതാണെങ്കില്‍ നാട്ടു കാര് പറയുന്നത് മുഴുവന്‍ കേള്‍ക്കേണ്ടി വരും, അത് ആ കാണാതെ പോയ പിള്ളേരൊന്നുമല്ല അവര് വേറെ എന്തെങ്കിലും ഉടായിപ്പ് ആയിരിക്കും വണ്ടി അവിടെ വച്ചിട്ട് വേറെ വണ്ടിക്കു കയറി പോയി കാണും... പിന്നെ പൈതല്‍ മലയൊക്കെ കേറി ഇറങ്ങി കാര്‍ത്തികപുരം എത്തിയപ്പോള്‍ മുതല്‍ ന്യൂസ് കേള്‍ക്കുന്നു 'കാഞ്ഞിരക്കൊല്ലിയില്‍ രണ്ടുപേര്‍ ആത്മഹത്യ ചെയ്തു' അത് ഏകദേശം ഞാന്‍ കണ്ട ഭാഗത്ത് തന്നെ ശരീരം കണ്ടു എന്നൊക്കെ ആണ് കേട്ടത്, പിന്നീട് ഞങ്ങള്‍ വീട്ടില്‍ എത്തിയപ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായത് അവിടെ രണ്ടു കുട്ടികള്‍ ചാടി മരിച്ചു.... കമിതാക്കള്‍....

രണ്ടുപേരും പരസ്പരം പെണ്കുട്ടിയുടെ ഷാളുകൊണ്ട് കെട്ടി മുറുക്കിയിരുന്നു മരണം പോലും വേര്‍പിരിക്കാതിരിക്കാന്‍..., പെണ്കുട്ടി അടിയിലും ആണ്കുട്ടി മുകളിലും ആയാണ് കിടന്നിരുന്നത് ഏകദേശം വെളുത്ത കളറുള്ള ഷര്‍ട്ടും കറുത്ത പാന്റും ആയിരുന്നു അവന്റെ വേഷം അവന്റെ തല രണ്ടു മരങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നു.... വാട്‌സ്ആപ് ലൂടെ ഭീകരമായ ഫോട്ടോകള്‍ ആണ് വീട്ടില്‍ എത്തിയ ഞങ്ങളെ കാത്തിരുന്നത്.... അതേ... ഞാന്‍ കണ്ട അതേ രൂപം അതേ സ്ഥലം.... എന്റെ സെല്‍ഫിയില്‍ പതിഞ്ഞ രൂപതിനും wtsp ഇല്‍ വന്ന ഫോട്ടോയ്ക്കും സാമ്യം.... ഞാന്‍ കണ്ടത് മരിച്ചു കിടന്ന അവരെ ആയിട്ടും തിരിച്ചറിഞ്ഞില്ലല്ലോ......

സത്യത്തില്‍ ഏറ്റവും വേണ്ടപ്പെട്ടവര്‍ ആരോ മരിച്ച പോലെ ഒരു വിഷമം.... ഞാന്‍ അതു കണ്ടില്ലായിരുന്നെങ്കില്‍ ഏതൊരു കാമുക ആത്മഹത്യയും പോലെ എനിക്കുമത് തള്ളി കളയാന്‍ കഴിഞ്ഞേനെ.... പക്ഷെ ഇപ്പൊ.... എന്നെ അവര്‍ വിളിച്ചു കാണിച്ചപോലെ... വീട്ടുകാരുടെയോ നാട്ടുകാരുടെയോ എതിര്‍പ്പുമൂലം ഒരുമിച്ചു ജീവിക്കാന്‍ കഴിയാതെ പോയ രണ്ടു കുരുന്നുകള്‍ മരണത്തിലൂടെ ഞങ്ങള്‍ ഒന്നായി എന്നു പറയാന്‍ എന്നെ വിളിച്ചു കാണിച്ചിട്ടും എനിക്കത് മനസ്സിലാക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വിഷമം.... ഇന്നത്തെ യാത്രയുടെ എല്ലാ ഉത്സാഹവും പോയി..... പൈതല്‍ പോയതിന്റെ വിവരണവും ഫോട്ടോയും എല്ലാം പിന്നീടൊരിക്കല്‍ ഈ വിഷമം മാറിയതിന്റെ ശേഷം പോസ്റ്റ് ചെയ്യാം...

ഒരു വാല്‍ കഷ്ണം ഇടുന്നു... :- മക്കളെ... പ്രണയിച്ചോ അതൊരു തെറ്റല്ല പക്ഷെ വീട്ടുകാരോ നാട്ടുകാരോ സമ്മതിക്കില്ല എന്നു കരുതി ഒരിക്കലും മരണത്തിലൂടെ ഒന്നാകാന്‍ ശ്രമിക്കരുത്.... അവിടെ തോല്‍ക്കുന്നത് നിങ്ങള്‍ ആണ്..... ഇങ്ങനെ മരിക്കുന്നതിലും എത്രയോ ഭേദമാണ് ഇഷ്ടപ്പെട്ട പെണ്ണിന്റെ കൂടെ അല്ലെങ്കില്‍ പുരുഷന്റെ കൂടെ ദാര്യദ്രത്തില്‍ ആണെങ്കിലും കഷ്ടപാടാണെങ്കിലും ഒരു നേരം ചോറുണ്ടിട്ടാണെങ്കിലും ജീവിക്കുന്നത്.... നിങ്ങള്‍ എവിടെങ്കിലും പോ.... പോയി ജീവിക്ക് നിങ്ങളെ അറിയാത്ത ഏതെങ്കിലും നാട്ടില്‍.... ഇനി അതിനു നിങ്ങളെ കൊണ്ടു കഴിയുന്നില്ലേ എന്നെ വിളിക്ക് എന്തെങ്കിലുമൊരു വഴി ഞാന്‍ നിങ്ങള്‍ക്ക് ശരിയാക്കി തരാം......

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ മാങ്കുട്ടത്തിനെതിരെ പരാതിയില്ല പരാതിക്കാരി സാക്ഷിയായി വക്കീലൻമാർ ഓടിച്ചുവിട്ടു ക്രൈംബ്രാഞ്ചിനെ വിരട്ടി CPM  (3 minutes ago)

പോലീസ് അതിക്രമങ്ങളെ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ചീറ്റിപ്പോയെന്ന് പറഞ്ഞാല്‍ ജനങ്ങളത് വിശ്വസിക്കില്ല; തുറന്നടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (57 minutes ago)

കുടുംബവഴക്കിനിടെ ഭാര്യയെ ഭർത്താവ് പിടിച്ച് തള്ളി; 24കാരിക്ക് ദാരുണാന്ത്യം  (59 minutes ago)

ഓപ്പറേഷന്‍ ഡി-ഹണ്ട്; മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുക്കുന്നു; സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ പരിശോധിച്ച്  (1 hour ago)

നാല് സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

മോളുസേ, ചക്കരേ , നീ സുന്ദരിയാണ് എന്ന മെസ്സേജുകൾ ഇപ്പൊ വരാറില്ല; സങ്കടമുണ്ടെന്ന് നടി റിനി ആൻ ജോർജ്  (1 hour ago)

15 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന ഏഷ്യയില്‍ നിന്നുള്ള ആദ്യ വനിതാ താരമായി സ്മൃതി മന്ദാന...  (1 hour ago)

മണ്ഡലത്തിൽ സജീവമാകുന്നതിന് മുന്നോടിയായി ശബരിമല ദർശനം; കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സന്നിധാനത്ത്  (1 hour ago)

ഓട്ടോറിക്ഷയിടിച്ച് വയോധികന് ദാരുണാന്ത്യം  (1 hour ago)

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത  (1 hour ago)

മില്‍മയ്ക്കാണ് പാല്‍വില വര്‍ധിപ്പിക്കാനുള്ള അധികാരമുള്ളത്  (2 hours ago)

അക്ഷരക്കൂട്ട് - കുട്ടികളുടെ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്ത് മന്ത്രി  (2 hours ago)

തുർക്കി പിസ്റ്റളുകൾ കണ്ടെടുത്തു  (2 hours ago)

'ചേച്ചിയുടെ ചന്തി കണ്ടപ്പോൾ പിടിക്കാൻ തോന്നി സാറെ'..! +2-ക്കാരന്റെ കയ്യിലിരിപ്പ്..! സ്കൂളിൽ കയറി തൂക്കി യുവതി..!  (2 hours ago)

തീരുമാനം തിങ്കളാഴ്ചയോടെ... പാലിയേക്കരയില്‍ ടോള്‍ വിലക്ക് തുടരും  (2 hours ago)

Malayali Vartha Recommends