ചെങ്ങന്നൂർ ഫലം മാറി മറിയുമ്പോഴും കെവിൻ തരംഗം പോസ്റ്റൽ വോട്ടിൽ ; നീനുവിന്റെ കണ്ണീർ ചെങ്ങനൂരിന്റെ വേദനയായി ; കേബിൾ കട്ട് ചെയ്തിട്ടും ജനം എല്ലാമറിഞ്ഞു ; എൽ ഡിഎഫ് സ്ഥാനാർഥി സജിചെറിയാൻ മുന്നേറുന്നു

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ദിവസമായിരുന്നു കേരളത്തെ നടുക്കിയ കെവിൻ കൊലക്കേസ് നടന്നതും. എതിരാളികൾ കെവിൻ മരണത്തെ എൽഡിഎഫിനെതിരെയുള്ള തിരഞ്ഞെടുപ്പ് ആയുധമാക്കി ഉപയോഗിച്ചു. മൂന്ന് മുന്നണികളും വിജയിക്കുമെന്ന ആത്മവിശ്വാസത്തിൽ ശക്തമായ ത്രികോണ മത്സരമായിരുന്നു ഇത്തവണ നടന്നത്. ആദ്യ പോസ്റ്റൽ ഫലം പുറത്തുവരുമ്പോൾ എൽ ഡി എഫ് സ്ഥാനാർഥി സജി ചെറിയാൻ മുന്നേറുന്നു.
തെരഞ്ഞെടുപ്പു ദിവസം തന്നെ കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച കെവിൻ എന്ന കോട്ടയം കാരന്റെ കൊലപാതകവും പോലീസിന് അതില്‍ സംഭവിച്ച ഗുരുതര വീഴ്ചയും തെരഞ്ഞെടുപ്പിനെ കാര്യമായി ബാധിക്കുമെന്ന് കണക്ക് കൂട്ടിയിരുന്നു. കാരണം ഉപതെരഞ്ഞെടുപ്പ് നടന്ന പശ്ചാത്തലത്തിൽ വാർത്തയ്ക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. കൊലപാതകവും പോലീസിന്റെ അനാസ്ഥയും സംബന്ധിച്ച വാര്‍ത്ത ജനങ്ങളിലേക്ക് എത്താതിരിക്കാന്‍ മണ്ഡലത്തില്‍ വ്യാപകമായി കേബിള്‍ മുറിച്ചുകളഞ്ഞു. സംഭവത്തിന് പിന്നില്‍ സിപിഐഎം ആണെന്ന ആരോപണം ഉയർന്നിരുന്നു.
അതോടൊപ്പം തന്നെ മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നതിന് വേണ്ടിയാണ് പോലീസുകാര്‍ നടപടിയെടുക്കാന്‍ വൈകിയതെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇതെല്ലാം തന്നെ പിണറായി സർക്കാരിനെ പ്രതിരോധത്തിലാക്കി. ചെങ്ങന്നൂരില്‍ മൂന്ന് മുന്നണിക്കും സ്വാധീനമുണ്ടെങ്കിലും ജയിക്കുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു പിണറായി അടക്കമുള്ള നേതാക്കള്‍. പ്രചാരണത്തില്‍ മുന്നില്‍ നിന്നതും സിപിഎം തന്നെയായിരുന്നു.
https://www.facebook.com/Malayalivartha





















