കേരളം ആവേശത്തോടെ ഉറ്റുനോക്കിയ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സജി ചെറിയാന് ഉജജല വിജയം; സമവാക്യങ്ങൾ മാറിമറിഞ്ഞെങ്കിലും എൽ.ഡി.എഫ് നേടിയത് കരുത്തുറ്റ വിജയം; പൊതു തെരഞ്ഞെടുപ്പിന്റെ വീറും വാശിയും കണ്ട ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തരംഗം

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയശ്രീ ലാളിതനായി സജി ചെറിയാൻ. ഇതുവരെ കാണാത്ത തരത്തിലുള്ള പ്രവര്‍ത്തനവും ഏകോപനവുമാണ് ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് കാഴ്ചവച്ചത്. 20,956 വോട്ടിന്റെ ഭൂരിപക്ഷമാണ് സജി ചെറിയാന് ലഭിച്ചത്. തന്റെ വിജയത്തിനായി മുന്നണിയിലെ എല്ലാ ഘടകകക്ഷികളും ആത്മാര്‍ത്ഥമായി പരിശ്രമിച്ചെന്നും സജി ചെറിയാന്‍ . യുഡിഎഫ്- ബിജെപി കോട്ടകള്‍ തകര്‍ത്തെറിഞ്ഞാണ് ഉപതെരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് തരംഗം തീർത്തിരിക്കുന്നത്. ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിച്ച ചെങ്ങന്നൂരില്‍ വോട്ടെണ്ണല്‍ ആറു പഞ്ചായത്തുകളില്‍ പൂര്‍ത്തിയായപ്പോള്‍ ഒരിടത്തു പോലും പിന്നിലാകാതെ ആറിലും മുന്നിലെത്തിയത് എല്‍ഡിഎഫ് തന്നെയായിരുന്നു. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ സജി ചെറിയാന്‍ ലീഡ് വിടാതെ തന്നെ മുമ്ബോട്ട് പോയി. ആദ്യം എണ്ണിയ തപാല്‍ വോട്ടുകളില്‍ 40 വോട്ടുകളില്‍ എല്ലാ വോട്ടുകളും സജി ചെറിയാന് കിട്ടി.
രാവിലെ എട്ടിനാരംഭിച്ച വോട്ടെണ്ണല്‍ 10 റൗണ്ട് പൂര്‍ത്തിയാക്കിയപ്പോള്‍ തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ പതിനായിരത്തിലധികം വോട്ടുകള്‍ക്ക് മുന്നിലായി അപ്പപ്പോഴേ വിജയം ഉറപ്പിച്ചിരുന്നു. ആദ്യ ഫല സൂചനകള്‍ ലഭ്യമായപ്പോള്‍ തന്നെ എല്‍ഡിഎഫ് വ്യക്തമായ മുന്നേറ്റം ആരംഭിച്ചിരുന്നു. യുഡിഎഫ് ശക്തി കേന്ദ്രമായ മാന്നാര്‍ പഞ്ചായത്തിലെ ബൂത്തുകളാണ് ആദ്യം എണ്ണിയത്. ഇതില്‍ എല്‍ഡിഎഫ് ലീഡ് നേടിയതോടെ ചെങ്ങന്നൂരില്‍ ഇടതു തരംഗമാണെന്ന സൂചന വ്യക്തമായി. പഞ്ചായത്തിലെ 14 ബൂത്തുകളില്‍ 13ലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ലീഡ് നേടി. ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 1,532 വോട്ടിന്റെ ലീഡാണ് എല്‍ഡിഎഫിനുണ്ടായത്.
തുടര്‍ന്ന് പാണ്ടനാട്, തിരുവനന്‍വണ്ടൂര്‍ പഞ്ചായത്തുകളിലെ ബൂത്തുകള്‍ എണ്ണിയപ്പോഴും സ്ഥിതി വ്യത്യസ്തമായില്ല. മാന്നാറിലെ വ്യക്തമായ ലീഡ് തുടര്‍ന്നുള്ള പഞ്ചായത്തുകളിലും സജി ചെറിയാന്‍ തുടര്‍ന്നു. ബിജെപി ശക്തി കേന്ദ്രമായ തിരുവനന്‍വണ്ടൂരില്‍ സജി ചെറിയാന്‍ ലീഡ് കരസ്ഥമാക്കിയതോടെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജയം ഉറപ്പിച്ചു.
https://www.facebook.com/Malayalivartha





















