ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സജിചെറിയാന് ചരിത്രവിജയം, മണ്ഡലത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് സജിചെറിയാന്റെ ജയം

വോട്ടെണ്ണല്‍ പൂര്‍ത്തിയായി. ചെങ്ങന്നൂരില്‍ ഇടതുതരംഗം സജി ചെറിയാന്‍ വിജയിച്ചു 20,956 വോട്ടിനാണ് വിജയിച്ചത്. യുഡിഎഫിന്റെ കോട്ടയായിരുന്ന ചെങ്ങന്നൂര്‍ മണ്ഡലം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫ് തിരിച്ചു പിടിച്ചത്.
സിപിഎം എംഎല്‍എ കെകെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയായിരുന്നു. മണ്ഡലം നിലനിര്‍ത്തുക എന്നത് സിപിഎമ്മിനും സര്‍ക്കാരിനും വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് റെക്കോര്‍ഡ് ഭൂരിപക്ഷമാണ് സജിചെറിയാന്‍ നേടിയത്.
https://www.facebook.com/Malayalivartha





















