നിപയുടെ ഉറവിടം പഴംതീനി വവ്വാലല്ല ; ഭോപ്പാലിലെ ലാബില്‍ നിന്നുള്ള പരിശോധനാഫലം പുറത്ത്

പരിശോധനയ്ക്കയച്ച പഴം തീനി വവ്വാലുകളിലും നിപ വൈറസില്ല. ഭോപ്പാലിലെ ലാബില്‍ നിന്നുള്ള പരിശോധനാഫലമാണ് പുറത്തുവന്നത്. പഴം തിന്നുന്ന വവ്വാലിൽ നിന്നാണോ നിപ്പാ വൈറസ് ബാധ ഉണ്ടായതെന്ന് സ്ഥിരീകരിക്കാൻ ഭോപ്പാൽ ലാബിലേക്ക് അയച്ച നാല് സാംപിളുകളുടെയും ഫലം നെഗറ്റീവാണ്.
ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ആനിമല്‍ ഡിസീസിസിലാണ് പരിശോധന നടത്തിയത്. ഷഡ്പദങ്ങളെ തിന്നുന്ന വവ്വാലുകളിലും വൈറസ് സാന്നിധ്യം കണ്ടെത്തിയില്ല . ചങ്ങരോത്തെ ജാനകിക്കാട്ടിൽ നിന്നാണ് സാമ്പിള്‍ ശേഖരിച്ചത്. എന്നാല്‍ അന്തിമ തീരുമാനം എടുക്കാന്‍ ആയില്ലെന്നാണ് ആരോഗ്യ വകുപ്പ് പറഞ്ഞത്.
https://www.facebook.com/Malayalivartha




















