എസ്‌ക്കലേറ്റര്‍ പണി മുടക്കിയാല്‍ ഇനി അലാം മുഴങ്ങും

ഓ എന്നും തകരാറാ ഒരിക്കലും ശരിയാകില്ല. എസ്‌ക്കലേറ്റര്‍ ഇനി ചീത്തപ്പേര് കേള്‍പ്പിക്കില്ല.സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ എസ്‌ക്കലേറ്റര്‍ സംവിധാനം ഹൈടെക്കായി. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെ എസ്‌ക്കലേറ്റര്‍ സംവിധാനം അടിമുടി പരിഷ്‌ക്കരിച്ചു. എസ്‌ക്കലേറ്റര്‍ പ്രവര്‍ത്തനം നിലച്ചാല്‍ ഉടന്‍ അലാം മുഴങ്ങും ഒപ്പം അധികൃതരുടെ മുറിയില്‍ ചുവപ്പ് ലൈറ്റും തെളിയും. എസ്‌ക്കലേറ്റര്‍ സുഗമമായി പ്രവര്‍ത്തിച്ചാല്‍ പച്ച ലൈറ്റ് തെളിഞ്ഞുനില്‍ക്കും.
എസ്‌ക്കലേറ്റര്‍ കേടുവന്നാല്‍ ഉടന്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിപ്പ് നല്‍കാന്‍ മോണിട്ടര്‍ പ്രവര്‍ത്തിച്ച് തുടങ്ങി. ഇതോടെ എസ്‌ക്കലേറ്ററുകള്‍ ഇടയ്ക്കിടെ പണി മുടക്കുന്നത് പെട്ടെന്ന് തിരിച്ചറിഞ്ഞ് പരിഹരിക്കാനാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. അപകടം സംഭവിച്ചാല്‍ പെട്ടെന്ന് നിര്‍ത്താനാണ് എസ്‌ക്കലേറ്ററിന്റെ സൈഡില്‍ത്തന്നെ സ്റ്റോപ്പ് ബട്ടണ്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് കുട്ടികള്‍ കളിക്കുമ്പോഴും മറ്റും അറിയാതെ കൈ തട്ടി എസ്‌ക്കലേറ്റര്‍ പ്രവര്‍ത്തന രഹിതമാവുകയായിരുന്നു. ഇതൊട്ട് അധികാരികള്‍ക്ക് അറിയാന്‍ മാര്‍ഗ്ഗവുമില്ല. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം ഒറ്റയടിക്ക് അലാം പരിഹാരമാവുകയാണ്.
പുത്തന്‍ സംവിധാനത്തോടെ എല്ലാ എസ്‌ക്കലേറ്ററുകളുടെയും പ്രവര്‍ത്തനം തല്‍സമയം അറിയാനാകും.എസ്‌ക്കലേറ്റര്‍ തകരാറില്‍ ആകുന്നത് മിക്കപ്പോഴും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കിയിരുന്നു. പുതുതായി വൈഫൈ സംവിധാനം ഉപയോഗിച്ച് കണ്‍ട്രോള്‍ റൂമുമായി എസ്‌ക്കലേറ്റര്‍ ബന്ധിപ്പിച്ചു. നിലവില്‍ സ്റ്റേഷനില്‍ 6 എസ്‌ക്കലേറ്ററുകളാണ് പ്രവര്‍ത്തിക്കുന്നത്. ഉടന്‍ തന്നെ ഈ സംവിധാനം മൊബൈല്‍ ഫോണുകളിലും ലഭ്യമാകുമെന്ന് റെയില്‍വേ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ ജയകുമാര്‍ മലയാളി വാര്‍ത്തയോട് പറഞ്ഞു.

റെയില്‍വേയുടെ ഇലക്ട്രിക്കല്‍ വിങ്ങാണ് മോണിട്ടര്‍ വികസിപ്പിച്ചത്. ലഗേജുമായി എത്തുന്നവര്‍ക്കും പ്രായമായവര്‍ക്കും എസ്‌ക്കലേറ്റര്‍ സംവിധാനം വലിയ ആശ്വാസമാണ് എന്നാല്‍ ഇവ മിക്കപ്പോഴും തകരാറില്‍ ആയിരുന്നു. പുതിയ സംവിധാനം എത്തുന്നതോടെ യാത്രക്കാരുടെ പരാതികള്‍ക്കും പരിഹാരമാകുമെന്ന് അധികാരികള്‍ പ്രതീക്ഷിക്കുന്നു.

https://www.facebook.com/Malayalivartha




















