നിപായുടെ ഉറവിടം കണ്ടെത്താന്‍ ഭോപ്പാലിലേക്ക് അയച്ച മൂന്ന് പഴംതീനി വവ്വാലുകളിലും വൈറസ് ബാധയില്ല; പരിശോധനാ ഫലം നെഗറ്റീവ് ആയതുകൊണ്ട് നിപായുടെ വാഹകര്‍ വവ്വാല്‍ അല്ല എന്നര്‍ഥമില്ലെന്നും അധികൃതര്‍

നിപാ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ഭോപ്പാലിലേക്ക് അയച്ച മൂന്ന് പഴംതീനി വവ്വാലുകളിലും വൈറസ് ബാധയില്ല. പേരാമ്ബ്ര പന്തിരിക്കര സൂപ്പിക്കട ഭാഗത്ത് നിന്നും പിടിച്ച വവ്വാലുകളെയാണ് ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസ് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചത്. ഈ വവ്വാലുകളില്‍ നിപാ വൈറസിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ എന്‍ എന്‍ ശശി അറിയിച്ചു. കൂടാതെ കാഷ്ഠവും മൂത്രവും പരിശോധിച്ചതിലും ഫലം നെഗറ്റീവ് ആണ്.
വവ്വാലുകളിലെ പരിശോധന തുടരുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ഇതിനായി വിദഗ്ധ സംഘം കോഴിക്കോട് എത്തി. പരിശോധനാ ഫലം നെഗറ്റീവ് ആയതുകൊണ്ട് നിപായുടെ വാഹകര്‍ വവ്വാല്‍ അല്ല എന്നര്‍ഥമില്ലെന്നും അധികൃതര്‍ വിശദീകരിച്ചു. നിപാ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ സൂപ്പിക്കട ഭാഗത്ത് 500 മീറ്റര്‍ ചുറ്റളവില്‍ നിന്നാണ് പഴംതീനി വവ്വാലുകളെ പിടികുടിയത്. പ്രാണികളെ തിന്നുന്ന വവ്വാലില്‍ പരിശോധന നടത്തിയപ്പോഴും വൈറസ് ബാധ ഇല്ലായിരുന്നു.
https://www.facebook.com/Malayalivartha




















