പി രാജീവ് ദേശാഭിമാനി ചീഫ് എഡിറ്ററായി ചുമതലയേറ്റു

ദേശാഭിമാനി ചീഫ് എഡിറ്ററായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എറണാകുളം ജില്ലാ സെക്രട്ടറിയുമായ പി.രാജീവിനെ തെരഞ്ഞെടുത്തു. സിപിഎം സംസ്ഥാന കമ്മറ്റിയോഗത്തിന്റെതാണ് തീരുമാനം. നിലവില്‍ സിപിഎം കേന്ദ്രകമ്മറ്റി അംഗം എംവി ഗോവിന്ദനായിരുന്നു ചുമതല. നേരത്തെ ദേശാഭിമാനി റസിഡന്റ് എഡിറ്ററായിരുന്നു പി രാജീവ്. രാജ്യസഭാ എംപിയായതിന് പിന്നാലെയായിരുന്നു റസിഡന്റ് എഡിറ്റര്‍ സ്ഥാനത്തുനിന്നും മാറിയത്. പി രാജീവ് ദേശാഭിമാനി ചീഫ് എഡിറ്ററായി ഇന്ന് ചുമതലയേറ്റു.
1994ല്‍ സിപിഐഎം ജില്ലാകമ്മിറ്റി അംഗമായി. 2009ല്‍ രാജ്യസഭാ അംഗം. രാജ്യസഭ അഷ്വറന്‍സ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭയെ നിയന്ത്രിക്കുന്ന പാനല്‍ ഓഫ് ചെയര്‍മാനുമായി.
ഐക്യരാഷ്ട്രസഭയുടെ രണ്ട് കൗണ്‍സിലുകളില്‍ പങ്കെടുത്തു. 2013 ല്‍ ഐക്യരാഷ്ട്ര പൊതുസഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിച്ചു. സിപിഐഎം പാര്‍ലമെന്ററി പാര്‍ടി ഡെപ്യൂട്ടി ലീഡറും രാജ്യസഭയില്‍ ചീഫ് വിപ്പുമായിരുന്നു.
https://www.facebook.com/Malayalivartha




















