ഒരുമാസത്തിനുള്ളില്‍ നിങ്ങളുടെ കല്ല്യാണം നടത്തിത്തരാം; വേണമെങ്കില്‍ എഴുതി ഒപ്പിട്ട് തരാമെന്ന് പപ്പ പറഞ്ഞു; അതെല്ലാം കെവിന്‍ സമ്മതിച്ചു; എന്നാല്‍ നീനുവിനെ വീട്ടിലേക്ക് വിടില്ലെന്ന് കെവിന്‍ പറഞ്ഞു; പൊലീസ് സ്റ്റേഷനില്‍ നടന്ന സംഭവവികാസങ്ങളെകുറിച്ച് മനസ്സു തുറന്ന് നീനു

മലയാളികള്‍ ഏറെ സങ്കടത്തോടെ കേട്ടറിഞ്ഞ വാര്‍ത്തയാണ് കെവിന്റെ കൊലപാതകം. കേസ് കൊലപാതകമല്ല എന്ന രീതിയിലാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിന്റെ പോക്ക്. കൊന്നതല്ലെങ്കിലും മരണകാരണം ആ കാപാലിക സംഘം തന്നെയല്ലേ അതിനാല്‍ കൊലക്കുറ്റം ചുമത്തിത്തന്നെ അവര്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് കേരള ജനതയുടെ മുഴുവന്‍ ആവശ്യവും കാരണം നീനു ഇപ്പോള്‍ കേരള ജനതയ്ക്ക് സ്വന്തം മകളെ പോലെയാണ്. ഇഷ്ടപ്പെട്ട പുരുഷനൊപ്പം ജീവിക്കാന്‍ വീടു വിട്ടിറങ്ങിയ അവള്‍ക്കായി വിധി കാത്തുവച്ചത് പക്ഷേ മരണവാര്‍ത്തയായിരുന്നു. അവള്‍ സ്വയം ഉരുകിയൊലിക്കുന്നത് കേരള ജനത മുഴുവന്‍ കണ്ടതാണ്.
എന്നാല്‍ ഭര്‍ത്താവിന്റെ ജീവന്‍ നഷ്ടപ്പെട്ട ആ പെണ്‍കുട്ടി ഇപ്പോള്‍ ജീവിതത്തില്‍ തോറ്റു പോകാതിരിക്കാനുള്ള മനക്കരുത്ത് വീണ്ടെടുത്തു കൊണ്ടിരിക്കുകയാണ്. വീഴ്ച്ചയിലും തന്നെ താങ്ങിനിര്‍ത്തിയ കെവിന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും പൊന്നുപോലെ നോക്കാനുള്ള ദൃഡനിശ്ചയത്തിലാണ് ആ പെണ്‍കുട്ടി. അതിന് വലിയ പിന്തുണയും അവള്‍ക്കുണ്ട്
ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് വീടു വിട്ടിറങ്ങിയശേഷം ആദ്യമായി അച്ഛനെ കണ്ടതും അന്ന് പോലീസ് സ്‌റ്റേഷനില്‍ വച്ച് അനുഭവിക്കേണ്ടി വന്ന ദുരനുഭവത്തെപ്പറ്റി നീനു മനസുതുറന്നത്. ഞങ്ങള്‍ രജിസ്റ്റര്‍ മാരേജ് ചെയ്യാന്‍ തീരുമാനിച്ചു. അതിന്റെ നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകുമ്പോഴാണ് പപ്പയുടെ ഫോണ്‍ കോള്‍. എനിക്ക് നിങ്ങളെ ഒന്നു കാണണം, കണ്ടാല്‍ മതി. അതോടെ പോലീസ് സ്‌റ്റേഷനില്‍ വച്ച് കാണാന്‍ ചെന്നു. അവിടെവച്ച് എസ്‌ഐ എന്നെ കുറേ തെറി വിളിച്ചു. വഴക്ക് പറഞ്ഞു. വീട്ടുകാര്‍ക്കൊപ്പം പോകാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ഞാന്‍ വഴങ്ങിയില്ല. ഒരുമാസത്തിനുള്ളില്‍ നിങ്ങളുടെ കല്ല്യാണം നടത്തിത്തരാം. വേണമെങ്കില്‍ എഴുതി ഒപ്പിട്ട് തരാമെന്ന് പപ്പ പറഞ്ഞു. അതെല്ലാം കെവിന്‍ സമ്മതിച്ചു. എന്നാല്‍ നീനുവിനെ വീട്ടിലേക്ക് വിടില്ലെന്ന് കെവിന്‍ പറഞ്ഞു. ഏതെങ്കിലും ഹോസ്റ്റലില്‍ നില്‍ക്കും.
പക്ഷേ എസ്എ കെവിനെ പിടിച്ച് അകത്തേക്ക് തള്ളി. നീ ഇനി അനങ്ങിപ്പോകരുത്. നിങ്ങള്‍ ഇവളെയും വിളിച്ചോണ്ട് വീട്ടില്‍ പോ എന്നായിരുന്നു എസ്‌ഐയുടെ പ്രതികരണം. വാവിട്ട് നിലവിളിക്കുമ്പോഴും അയാള്‍ എന്നെ ബലമായി പിടിച്ചുവലിച്ചു കൊണ്ടുപോയി നീനു പറയുന്നു. തന്റെ ഇനിയുള്ള ജീവിതം കെവിന്റെ മാതാപിതാക്കള്‍ക്കു വേണ്ടിയാണെന്ന് നീനു പറയുന്നു.
https://www.facebook.com/Malayalivartha




















