കേരളത്തില്‍ കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയതിനും, പണപ്പിരിവ് നടത്തിയതിനും; ആലുവ ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലിക്കെതിരേ കേസ്

ആലുവ ജനസേവ ശിശുഭവന്‍ ചെയര്‍മാനായ ജോസ് മാവേലിക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു.ജോസ് മാവേലിയെക്കൂടാതെ നാലുപേര്‍ക്കെതിരെയും ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവന്ന കുട്ടികളെ കാണാനില്ലെന്നും കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് പിരിവും പ്രചാരണവും നടത്തിയെന്നും കാണിച്ചാണ് സാമൂഹ്യനീതിവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ നല്‍കിയ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് ഓര്‍ഗനൈസ്ഡ് ക്രൈം വിംഗ് എറണാകുളം എസ്പി പി .എന്‍. ഉണ്ണിരാജനെയാണ് ചുമതലപ്പെടുത്തിയത്. ജുവനൈല്‍ ജസ്റ്റീസ് ആക്ട് 74,76, ഐപിസി 370 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ജനസേവ ശിശുഭവന്‍ കഴിഞ്ഞ മാസമാണ് സാമൂഹ്യനീതി വകുപ്പിന്റെ നിയന്ത്രണത്തിലാക്കത്. ഏതാനും ഉദ്യോഗസ്ഥരെയും അവിടെ നിയോഗിച്ചിട്ടുണ്ട്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഡല്‍ഹി, ഒഡിഷ, പശ്ചിമ ബംഗാള്‍, കര്‍ണാടകം, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്ന് കൊണ്ടുവന്ന 104 കുട്ടികളെ ഹോമില്‍ കാണാനില്ലായിരുന്നു. ഇവര്‍ എവിടെയാണെന്നതിന് ഒരു തെളിവുമില്ല എന്നാല്‍ ഇവരെ നാട്ടിലേക്ക് അയച്ചെന്നാണ് അധികൃതര്‍ പറഞ്ഞത്.
അതേസമയം, നാലുപേര്‍ പിന്നീട് നടത്തുന്നതായി തിരിച്ചറിഞ്ഞു. ഈ കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് ബ്രോഷര്‍ അച്ചടിച്ച് പണപ്പിരിവ് അടക്കം നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി. ഈ സാഹചര്യത്തിലാണ് സാമൂഹ്യനീതി ഡയറക്ടര്‍ ക്രൈംബ്രാഞ്ച് പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha




















