മില്‍മ പ്രതിസന്ധിയില്‍; പാല്‍ വിറ്റഴിക്കാന്‍ പാടുപെട്ട് മില്‍മ; ആളുകള്‍ കമ്മിഷന്‍ കൂടിയ പാല്‍ തെരെഞ്ഞെടുക്കുന്നതാണ് മില്‍മയുടെ പ്രതിസന്ധിക്ക് കാരണമെന്ന് വിലയിരുത്തല്‍; മില്‍മ വാങ്ങുന്നത് ഗാര്‍ഹിക ഉപഭോക്താക്കള്‍ മാത്രം

കേരളത്തിലെ കാര്‍ഷിക മേഖല മുഴുവന്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. ക്ഷീരമേഖലയും പ്രതിസന്ധി നേരിടുന്നുണ്ട്. നിലവില്‍ 60,00070,000 ലിറ്റര്‍ പാല്‍ ദിനംപ്രതി വിറ്റഴിക്കാന്‍ മില്‍മ പെടാപാടുപെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. കേരളത്തിലെ ക്ഷീരകര്‍ഷകരില്‍നിന്നു മില്‍മ പ്രതിദിനം സംഭരിക്കുന്നത് 13.64 ലക്ഷം ലീറ്റര്‍ പാലാണ്. ഇതില്‍ 13.15 ലക്ഷം ലീറ്റര്‍ മാത്രമേ വിറ്റഴിക്കാന്‍ കഴിയുന്നുള്ളു. മില്‍മ വ്യാപാരികള്‍ക്കു ലീറ്ററൊന്നിന് 1.74 രൂപയാണ് കമ്മിഷന്‍. അയല്‍സംസ്ഥാനങ്ങളിലെ സ്വകാര്യ പാല്‍ കമ്പനികളാവട്ടെ ഒമ്പതു രൂപ വരെയും. കേരളത്തിലെ ഗാര്‍ഹിക ഉപഭോക്താക്കള്‍ മാത്രം മില്‍മ മതി എന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഹോട്ടലുകളിലേക്ക് ഏതു പാലായാലും കുഴപ്പമില്ലാത്തതിനാല്‍ കച്ചവടക്കാര്‍ കമ്മിഷന്‍ കൂടിയ പാല്‍ തിരഞ്ഞെടുക്കാനാണ് നിര്‍ബന്ധിതരാവുക.
ഇന്ത്യയിലെതന്നെ ഏറ്റവും ഉയര്‍ന്ന വിലയാണ് കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്കു മില്‍മ നല്‍കുന്നത്. ഗുണനിലവാരമനുസരിച്ച് ലീറ്ററൊന്നിന് 34.50 രൂപ വരെ നല്‍കുന്നുണ്ട്. 2017 ഫെബ്രുവരി 11ന് നാലുരൂപ കൂട്ടിയതോടെയാണിത്. തമിഴ്‌നാട്ടില്‍ 24 മുതല്‍ 26 രൂപ വരെ മാത്രം. തമിഴ്‌നാട്ടില്‍ സ്വകാര്യകമ്പനികളാവട്ടെ 18 മുതല്‍ 21 രൂപ വരെയാണ് കര്‍ഷകര്‍ക്കു നല്‍കുന്നത്.
എന്നാല്‍ വില കൂടിയാല്‍ കേരളത്തില്‍ നാലു മുതല്‍ അഞ്ചു വരെ ശതമാനമാണ് പതിവു പാല്‍ ഉല്‍പാദന വര്‍ധന. എന്നാല്‍ ഇത്തവണ അതു പ്രതീക്ഷിച്ചിതിലും എത്രയോ ഇരട്ടിയായി ഉയര്‍ന്നു. ശരാശരി 20.24 ശതമാനമാണ് കഴിഞ്ഞ വര്‍ഷത്തെ സംഭരണത്തിലുണ്ടായ വര്‍ധനവ്. ഇനിയും ഉല്‍പാദനം കൂടിയാല്‍ മില്‍മയുടെ താളംതെറ്റുമെന്നാണു വിലയിരുത്തല്‍.
https://www.facebook.com/Malayalivartha




















