Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഉടച്ചുവാര്‍ക്കണം; കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് യുവ നേതാക്കള്‍ പരസ്യമായി രംഗത്ത്; പിജെ കുര്യനെതിരെ യുവതുര്‍ക്കികള്‍; രാജ്യസഭയിലേക്ക് പുതുമുഖങ്ങളെ പരിഗണിക്കണം

03 JUNE 2018 02:03 AM IST
മലയാളി വാര്‍ത്ത

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിക്കു ശേഷം നേതൃത്വത്തിനെതിരെ നിശിതവിമര്‍ശനവുമായി കോണ്‍ഗ്രസിലെ യുവനേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റില്‍ വി ടി ബല്‍റാമും ഷാഫി പറമ്പിലും നേതൃത്വത്തിനെതിരെ രംഗത്തുവന്നപ്പോള്‍ അരുവിക്കര എംഎല്‍എ കെ എസ് ശബരിനാഥന്‍ സ്വകാര്യ ചാനലിനോടാണ് നേതൃത്വത്തില്‍ മാറ്റം വരണമെന്ന നിലപാട് പറഞ്ഞത്.

ചെറുപ്പക്കാര്‍ പാര്‍ലമെന്റിലേക്ക് വന്നിട്ട് പതിറ്റാണ്ടുകളായെന്നും സാമൂഹിക, പ്രാദേശിക പശ്ചാത്തലങ്ങള്‍ പരിഗണിക്കുമ്പോള്‍ ഒരു വനിതയോ മുസ്ലിം ന്യൂനപക്ഷത്തിന്റെ പ്രതിനിധിയോ മലബാര്‍ ജില്ലകളില്‍ നിന്നുള്ള ഒരു നേതാവോ ഒക്കെ പരിഗണിക്കപ്പെടുന്നത് ഉചിതമായിരിക്കുമെന്നും ബല്‍റാം പറയുന്നു. ഷാനിമോള്‍ ഉസ്മാന്‍, ഡോ.മാത്യു കുഴല്‍നാടന്‍, ടി.സിദ്ദിഖ്, എം ലിജു, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരുടെ പേരും രാജ്യസഭാ സ്ഥാനാര്‍ഥി സ്ഥാനത്തേക്ക് പരിഗണിക്കണമെന്നും ബല്‍റാം ആവശ്യപ്പെടുന്നു. വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഒരു പുതുമുഖത്തെ നിര്‍ബന്ധമായും പരിഗണിക്കണമെന്നാണ് ഷാഫിയും ബല്‍റാമും ആവശ്യപ്പെടുന്നത്. പി ജെ കുര്യന്റെ കാലാവധി ജൂലൈയില്‍ അവസാനിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇനി മല്‍സരിക്കുന്നില്ലെന്ന് പ്രഖ്യാപിക്കാന്‍ പി ജെ കുര്യന്‍ തയ്യാറാകണമെന്ന് ഷാഫി പറമ്പില്‍ എം എല്‍ എ ആവശ്യപ്പെടുന്നു. യു ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്ന് പിപി തങ്കച്ചന്‍ മാറണമെന്നും ഏറ്റവും അനുയോജ്യനായ ഒരാള്‍ ആ സ്ഥാനത്തേക്ക് വരണമെന്നും ഷാഫി ആവശ്യപ്പെടുന്നു.

അതേസമയം,യുവത്വം മാത്രമല്ല പ്രവര്‍ത്തനപരിചയവും ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യതയും പരിഗണിക്കണമെന്ന് എം എല്‍ എ കെ എസ് ശബരിനാഥന്‍ ആവശ്യപ്പെട്ടു. രാജ്യസഭയിലേക്ക് സ്ഥാനാര്‍ഥിയെ പരിഗണിക്കുമ്പോള്‍ യുവത്വം മാത്രം അളവുകോലാക്കരുത്. പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജവും ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യതയും മാനദണ്ഡമാക്കണമെന്നും ശബരിനാഥന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (4 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (6 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (6 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (6 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (6 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (6 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (6 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (6 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (6 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (6 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (6 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (7 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (9 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (12 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (12 hours ago)

Malayali Vartha Recommends