കെവിന്റേത് മുങ്ങി മരണമെന്നു പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട്; ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം ലഭ്യമായിട്ടില്ല; നീനുവിന്റെ മാതാവ് രഹ്ന ഇപ്പോഴും ഒളിവില്‍

കേരളത്തെ ഞെട്ടിച്ച ദുരഭിമാനക്കുലയിലെ അന്വേഷണം അവസാന ഘട്ടതിതിലേക്ക്, കെവിന്‍ മുങ്ങിമരിച്ചതാണെന്നുള്ള അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളാണ് പുഥത്തുവരുന്നത്. കെവിന്‍ മുങ്ങിമരിച്ചതാകാമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം ഉണ്ടായിരുന്നു. ഇത് സ്ഥിരീകരിച്ചാണ് അന്തിമറിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.എന്നാല്‍ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം ഇതുവരെ ലഭ്യമായിട്ടില്ല.
അഞ്ചു പേര്‍കൂടി പോലീസിന്റെ പിടിയിലായതോടെ ആദ്യഘട്ടത്തിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാനാന്‍ കഴിഞ്ഞുവെന്നാണ് പോലീസിന്റെ നിഗമനം. കെവിനൊപ്പം ഇറങ്ങിപ്പോന്ന നീനുവിന്റെ മാതാവ് രഹ്ന ഇപ്പോഴും ഒളിവിലാണ്. രഹ്നയെയും പ്രതി ചേര്‍ക്കാന്‍ ആലോചന നടക്കുന്നുണ്ട്.
രഹ്നയാണു കെവിനെ കൊന്നു കളയാന്‍ മകന്‍ ഷാനുവിനോട് പറഞ്ഞതെന്നാണ് അനീഷിനല്‍കുന്ന മൊഴി. മാത്രമല്ല സംഭവത്തിനു തലേന്ന് മാന്നാനത്ത് എത്തി അനീഷിന്റെ വീടും മറ്റം കണ്ടെത്തി എല്ലാവിധ തയാറെടുപ്പുകളും നടത്താന്‍ രഹ്നയാണു മുന്നിട്ടു നിന്നിരുന്നത്. അതിനാല്‍ അവരും കേസിലെ പ്രതിയാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന. കേസിലെ പ്രതികളെ എല്ലാവരെയും ഞായറാഴ്ച തെളിവെടുപ്പിനായി കൊണ്ടുപോകുമെന്നാണ് സൂചന. പുലര്‍ച്ചെ, അതായത് സംഭവം നടന്ന ദിവസത്തെ അതേസമയത്ത് തെളിവെടുപ്പിനു കൊണ്ടുപോകാനാണു തീരുമാനം. പുലര്‍ച്ചെ രണ്ടോടെ മാന്നാനത്തുനിന്നു കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയ വഴിയെ പ്രതികളുമായി സഞ്ചരിച്ച് എന്തൊക്കെയാണു സംഭവിച്ചതെന്ന് വ്യക്തത വരുത്താനാണു നീക്കം.
https://www.facebook.com/Malayalivartha




















