ഡ്യൂട്ടിക്കിടെ പോലീസുകാരന്റെ യൂണിഫോം വലിച്ചുകീറുകയും മുഖത്തടിക്കുക യും ചെയേത സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കണ്ണൂരില്‍ ഡ്യൂട്ടിയിലുള്ള പോലീസിനെ ആക്രമിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കണ്ണൂര്‍ ഇല്ലത്തുതാഴെ സ്വദേശി സജുവിനെയാണ് (38) പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകുന്നേരം തലശേരി നഗരത്തിലെ ഇല്ലത്തുതാഴെ പിക്കറ്റ് പോസ്റ്റിലിലാണ് സംഭവം നടന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ യൂണിഫോം വലിച്ചുകീറുകയും മുഖത്തടിച്ചു പരിക്കേല്‍പ്പിച്ചു എന്നുമാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് മറ്റു രണ്ടുപേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
ഗതാഗത തടസമുണ്ടാക്കുന്ന വിധത്തില്‍ ബൈക്ക് റോഡില്‍ നിര്‍ത്തിയിട്ടപ്പോള്‍ മാറ്റിനിര്‍ത്താന്‍ പിക്കറ്റ് പോസ്റ്റിലെ പോലീസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. പോലീസിനോടു തട്ടിക്കയറിയ പ്രതികള്‍ പോലീസ് പോലീസിന്റെ പണിയെടുത്താല്‍ മതിയെന്നും ബാക്കി ഞങ്ങള്‍ നോക്കിക്കൊള്ളാമെന്നും പറഞ്ഞ് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ പോലീസ് ഓഫീസര്‍ വടകര സ്വദേശി സജീവിന്റെ യൂണിഫോം വലിച്ചുകീറുകയും മുഖത്തടിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് കൂടുതല്‍ പോലീസ് സ്ഥലത്തെത്തി സജുവിനെ അറസ്റ്റ് ചെയ്തു. ബാക്കി പ്രതികള്‍ ഓടി രക്ഷപ്പെട്ടു. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു
https://www.facebook.com/Malayalivartha




















