ആളൊഒഴിഞ്ഞ സ്ഥലത്തു മൂത്രമൊഴിക്കാന്‍ ബൈക്ക് നിര്‍ത്തിയതോടെ പിന്നാലെ പ്രതികള്‍ ബൈക്കുകളില്‍ എത്തുകയായിരുന്നു; ഒരു പ്രകോപനവുമില്ലാതെ ഇവരോട് തര്‍ക്കിക്കുകയും ഇവരെ തടഞ്ഞുവയ്ക്കുകയും ചെയ്തു; ഇതിനിടെ സംഘത്തിലൊരാള്‍ പെണ്‍കുട്ടിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചു; സദാചാരം കളിച്ച പ്രതികള്‍ റിമാന്‍ഡില്‍

കാഞ്ഞങ്ങാട് സദാചാര പോലീസു കളിച്ച് കമിതാക്കളുടെ വീഡിയോ പകര്‍ത്തുകയും അവരെ കൈയ്യേറ്റം ചെയ്യുകയും ചെയ്ത് അറസ്റ്റിലായ എട്ടു പേരെയും കോടതി റിമാന്‍ഡു ചെയ്തു. സംഭവത്തെതുടര്‍ന്നു പെണ്‍കുട്ടി കൈഞരമ്പു മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി ഇപ്പൊ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം രാവിലെ 11ഓടെയായിരുന്നു സംഭവം. സംഭവത്തില്‍ പെരിയ മൊയോലത്തെ രാധാകൃഷ്ണന്‍(43), മകന്‍ അജയ് ജിഷ്ണു(19), ശ്യാംരാജ്(21), ശിവപ്രസാദ്(19), അഖില്‍(21), ശ്രീരാഗ്(20), സുജിത്(24) എന്നിവരാണ് അറസ്റ്റിലായത്. ബന്ധുവീട്ടിലായിരുന്ന പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വിടാന്‍ യുവാവ് ബൈക്കില്‍ കൊണ്ടുവരുന്നവഴിയായിരുന്നു സംഭവം നടന്നത്.
പട്ടികവര്‍ഗ മാവില സമുദായാംഗങ്ങളാണ് ഇരുവരും. പെരിയ പെരിയാനത്തെ ആളൊഒഴിഞ്ഞ സ്ഥലത്തു മൂത്രമൊഴിക്കാന്‍ ബൈക്ക് നിര്‍ത്തിയതോടെ പിന്നാലെ പ്രതികള്‍ ബൈക്കുകളില്‍ എത്തുകയായിരുന്നു. പിന്നീട് ഒരു പ്രകോപനവുമില്ലാതെ ഇവരോട് തര്‍ക്കിക്കുകയും ഇവരെ തടഞ്ഞുവയ്ക്കുകയുമായിരുന്നുവെന്നാണ് പരാതി. ഇതിനിടെ സംഘത്തിലൊരാള്‍ പെണ്‍കുട്ടിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി ബാഗിലുണ്ടായിരുന്ന ബ്ലേഡ് എടുത്ത് ഞരന്പ് മുറിക്കുകയായിരുന്നു. ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ചു താന്‍ രക്തം നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായതായും യുവാവ് പറയുന്നു.
തുടര്‍ന്നു സംഘത്തില്‍പെട്ടവര്‍ പെരിയ പിഎച്ച്‌സിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കൊണ്ടുപോവുകയായിരുന്നു. ഇടതുകൈത്തണ്ടയില്‍ ആഴത്തില്‍ മുറിവേറ്റ യുവതി പിന്നീട് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തന്റെ മകനുമായി പെണ്‍കുട്ടിയുടെ വിവാഹം തീരുമാനിച്ചതാണെന്ന് യുവാവിന്റെ പിതാവ് പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha





















