പാചകവാതക വില കുത്തനേ കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് 45 രൂപയും വാണിജ്യ സിലിണ്ടറുകള്‍ക്ക് 78.രൂപ50 പൈസയുമാണ് വില

രാജ്യത്ത് പാചകവാതക വില കുത്തനം വര്‍ദ്ധിച്ചു. അതും വിദ്യാലയവര്‍ഷത്തുടക്കത്തില്‍ ചെലവുയര്‍ന്നത് കണ്ട് അന്തംവിട്ടു നില്ക്കുന്ന ഇടത്തരക്കാര്‍ക്ക് ഇടിത്തീയായാണ് പാചകവാതക വിലയും ഉയര്‍ന്നത്. പോയരണ്ടുമാസത്തെ കേടു തീര്‍ത്ത് കമ്പനികള്‍ വില കുത്തിെന കൂട്ടി.
ഗാര്‍ഹിക സിലിണ്ടറുകളുടെ വില 49 രൂപ യായി 688 രൂപ അന്‍പത് പൈസയായി. വാണിജ്യ സിലിണ്ടറുകളുടെ വിലവര്ധനയും ചെറുതല്ല. 77 രൂപ 50 പൈസ വര്ധിച്ച് 1229 രൂപ 50 പൈസയായി. സബ്‌സിഡി ലഭിക്കുന്നവര്ക്ക് 190 രൂപ 66 പൈസ ബാങ്ക് അക്കൗണ്ടില് എത്തും. അടിസ്ഥാന വിലയില് നാലുരൂപയുടെ വര്ധനയുണ്ടായിട്ടുള്ളതിനാല് സബ്‌സിഡിയില് നാലുരൂപയുടെ കുറവുണ്ടാകും. ഗാര്‍ഹിക സിലിണ്ടറിന്റെ അടിസ്ഥാന വില ഇപ്പോള്‍ 498 രൂപയാണ് . രാജ്യാന്തരവിപണിയിലുണ്ടായ വിലവ്യതിയാനത്തിന് ആനുപാതികമായി വില വര്‍ധിച്ചെന്നാണ് കമ്പനികളുടെ വിശദീകരണം. കുതിച്ചു കയറുന്ന ഇന്ധനവിലയ്ക്ക് പക്ഷേ സംസ്ഥാനസര്‍ക്കാര്‍ ബ്രേക്കിട്ടു. നികുതിയില്‍ ഒരുരൂപ കുറവുവന്നതോടെ പെട്രോള്‍ ഡീസല്‍ വില താഴ്ന്നു.
പെട്രോളിന് ഇന്ന് 1 രൂപ 10 പൈസ കുറഞ്ഞ് 81.48 ആയി. ഡീസലിന് 1 രൂപ 8 പൈസ കുറഞ്ഞ് 74.10 പൈസയുമായി. എണ്ണക്കമ്പനികള് ഇന്ന് പെട്രോളിന് 10 പൈസയും ഡീസലിന് 8 പൈസയും മാത്രമാണ് കുറച്ചത്. നിലവില് പെട്രോളിന് 32 ശതമാനവും ഡീസലിന് 25 ശതമാനവും ആണ് സംസ്ഥാനം ഈടാക്കുന്ന നികുതി. ഇന്ധനവിലകുറയ്ക്കാന് കേന്ദ്രസര്ക്കാരിന്റെ നടപടിയാണ് സംസ്ഥാനവും കാത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha





















