മാന്നാനത്ത് നിന്ന് തെന്‍മലയിലേക്കുള്ള ആ യാത്ര ഭയാനകവും മൃഗീയവുമായിരുന്നു... അവര്‍ നീനുവിനെ ഒരു പക്ഷെ കണ്ടിട്ടുണ്ടാകില്ല; നിന്നെയൊക്കെ കൊല്ലാന്‍ തന്നെയാ കൊണ്ടുപോകുന്നെ; കെവിനൊപ്പം തട്ടിക്കൊണ്ടുപോയ അനീഷിൻറെ വാക്കുകൾ ഇങ്ങനെ...

അന്ന് രാത്രി യഥാര്‍ത്ഥത്തില്‍ എന്താണ് നടന്നതെന്ന് അനീഷ് പറയുന്നു. മാന്നാനത്ത് നിന്ന് തെന്‍മലയിലേക്കുള്ള ആ യാത്ര ഭയാനകവും മൃഗീയവുമായിരുന്നു. ക്വട്ടേഷന്‍ സംഘം യാത്രയ്ക്കിടെ മാറി മാറി മര്‍ദ്ദിച്ചെന്നാണ് അനീഷ് പറയുന്നത്. മര്‍ദ്ദിച്ച് തന്നെ അവശനാക്കിയെന്നും അനീഷ് പറയുന്നു. ഇത് പെണ്ണിന്റെ സഹോദരന്റെ ക്വട്ടേഷനാണ്. ഒന്നരലക്ഷം രൂപയുടെ ക്വട്ടേഷന്‍.
പണി കഴിഞ്ഞ് ഞങ്ങള്‍ ഗോവയ്ക്ക് പോകും എന്നാണ് കാറില്‍നിന്ന് അക്രമസംഘം പറഞ്ഞത്. നിന്നെ പോലുള്ള താഴ്ന്ന ജാതിക്കാരന് കൊടുക്കാനാണോടാ പെണ്ണിനെ വളര്‍ത്തുന്നതെന്നും ഇവര്‍ ചോദിച്ചു. നിന്നെയൊക്കെ കൊല്ലാന്‍ തന്നെ കൊണ്ടുപോകുകയാണെന്നും ഇടയ്ക്കിടെ പറയുന്നുണ്ട്. കാറില്‍ ഒരു മൂലയ്ക്ക് തന്നെ തല്ലി ചതയ്ക്കുകയായിരുന്നു. പുറത്തേക്ക് നോക്കാന്‍ പോലും അവര്‍ സമ്മതിച്ചില്ല.
എടാ… ആ പെണ്ണ് എങ്ങനെയാ ചരക്കാണോ..? അവര്‍ നീനുവിനെക്കുറിച്ച് ചോദിച്ചതിങ്ങനെ. അവര്‍ നീനുവിനെ ഒരുപക്ഷെ കണ്ടിട്ടുണ്ടാകില്ല. അതില്‍ നിന്നുതന്നെ ഇത് ക്വട്ടേഷന്‍ കൊടുത്തിട്ട് കൊല്ലിക്കാനുള്ള നീക്കമാണെന്ന് ഉറപ്പായിരുന്നു. അത്ര മോശമായ വാക്കുകളാണ് അവര്‍ പിന്നീട് ഉപയോഗിച്ചത്. രണ്ട് കാറുകളിലായിട്ടാണ് കെവിനെയും അനീഷിനെയും കൊണ്ടുപോകുന്നത്.
ഈ രണ്ടുകാറിനുള്ളില്‍ ഇരുന്ന് മൊബൈല്‍ വഴി അക്രമി സംഘങ്ങള്‍ തമ്മില്‍ ബന്ധപ്പെട്ടുന്നുണ്ടായിരുന്നു. ഒരുതവണ കെവിനാണെന്ന് പറഞ്ഞ് ഫോണ്‍ ചെവിയില്‍ വെച്ചുതന്നിരുന്നു. കെവിനോട് സംസാരിക്കേണ്ടത് എന്താണെന്നും പറഞ്ഞുതന്നു. ആ പെണ്ണിനെ വേണ്ട, വിട്ടേക്ക് എന്നൊക്കെ പറയാനാണ് ആവശ്യപ്പെട്ടത്. പിന്നീട് ഛര്‍ദ്ദിക്കാന്‍ വരുന്നെന്ന് പറഞ്ഞപ്പോള്‍ കാര്‍ നിര്‍ത്തിയിരുന്നു. അപ്പോഴാണ് മറ്റൊരു കാര്‍ പിന്നില്‍നിന്നു വന്ന് നിര്‍ത്തുന്നത് കാണുന്നത്. എന്നാല്‍, കെവിനെ വ്യക്തമായി കാണാനോ ഒന്നും സാധിച്ചില്ല. അപ്പോഴേക്കും തനിക്ക് ബോധം പോയിരുന്നുവെന്നും അനീഷ് പറയുന്നു.
https://www.facebook.com/Malayalivartha





















