Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

നിപ്പാ ഭീതി കോഴിക്കോടിനെ വിട്ടൊഴിയുന്നില്ല; നിപ്പ സ്ഥിരീകരിച്ച പ്രദേശങ്ങളിലേയ്ക്കുള്ള സ്വകാര്യ ബസ് സര്‍വീസുകള്‍ നിര്‍ത്തുന്നു

03 JUNE 2018 10:19 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത്  ആരോഗ്യ വകുപ്പിന്റെ അതീവ ജാഗ്രതാ നിര്‍ദേശം. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. നിപ വൈറസ് രോഗ ലക്ഷണങ്ങളോടെ പുതുതായി 29 പേര്‍ ചികിത്സ തേടി. അതെ സമയം പരിശോധനക്കയച്ച പഴംതീനി വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യമില്ലെന്ന് പരിശോധനാ ഫലം. പരിശോധിച്ച 13 വവ്വാലുകളിലും നിപാ വൈറസില്ല. ഭോപാലിലെ ലാബില്‍ നിന്നുള്ളതാണ് ഫലം.

പന്തിരിക്കരയിലും സമീപപ്രദേശങ്ങളിലും നിന്നുള്ള വവ്വാലുകളിലായിരുന്നു പരിശോധന. എന്നാല്‍ ഇപ്പോഴും വവ്വാലുകളല്ല രോഗം പരത്തിയതെന്ന് ഉറപ്പിക്കാനായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. പരിശോധനക്കയച്ച 13 വവ്വാലുകളില്‍ നിപയില്ല എന്നു മാത്രമേ ഉറപ്പിക്കാനായുള്ളൂ. ഉറവിടം കണ്ടെത്താനുള്ള പരിശോധനകള്‍ തുടരും.

ഇതോടൊപ്പം നിപ വൈറസിന്റെ പേരില്‍ സോഷ്യല്‍ മീഡിയവഴി വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഫറോക്, നടക്കാവ് സ്‌റ്റേഷനുകളില്‍ റെജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. നല്ലൂര്‍ സ്വദേശികളായ വൈഷ്ണവ്, ബിവിജ്, നിമേഷ്, ബില്‍ജിത്ത്, വിഷ്ണുദാസ് എന്നിവരാണ് അറസ്റ്റിലായത്. ഡിഎംഒയുടെ ഒപ്പും സീലും വ്യാജമായി നിര്‍മ്മിച്ചവരാണ് അറസ്റ്റിലായത്. വ്യാജ സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

അതേ സമയം നിപ വൈറസ് സ്ഥിരീകരിച്ച മേഖലകളിലേയ്ക്കുള്ള സ്വകാര്യ ബസ് സര്‍വീസുകള്‍ നിര്‍ത്താനുള്ള തീരുമാനവുമായി ബസ് ഉടമകള്‍. നിപ പടരുന്ന സാഹചര്യത്തില്‍ ആളുകള്‍ പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് വരുമാനം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് സര്‍വീസുകള്‍ നിര്‍ത്താനുള്ള തീരുമാനത്തിലേയ്ക്ക് ഉടമകള്‍ എത്തിയത്.

പേരാമ്പ്ര, മുക്കം, കുറ്റ്യാടി എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന സ്വകാര്യ ബസുകളാണ് സര്‍വീസ് നിര്‍ത്തുന്നത്. ഇവിടങ്ങളിലുള്ളവര്‍ പുറത്തിറങ്ങുകയോ ബസില്‍ കയറുകയോ ചെയ്യുന്നില്ലെന്ന് ഉടമകള്‍ പറയുന്നു. ദിവസവും ഇന്ധനത്തിനായി ഉപയോഗിക്കുന്ന പണം പോലും തിരിച്ചു കിട്ടാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേയ്ക്ക് എത്തിയതെന്ന് ബസ് ഉടമകള്‍ കൂട്ടിച്ചേര്‍ക്കുന്നു.

ദിവസേന നിരവധി ബസുകളാണ് പേരാമ്പ്ര, മുക്കം, കുറ്റ്യാടി എന്നിവിടങ്ങളിലൂടെ കോഴിക്കോട് നഗരത്തിലേയ്ക്ക് എത്തുന്നത്. കോടതിയിലെ സീനിയര്‍ സൂപ്രണ്ട് നിപ ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനവും താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (4 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (6 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (6 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (6 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (6 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (6 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (6 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (6 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (6 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (7 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (7 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (9 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (12 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (12 hours ago)

Malayali Vartha Recommends