സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളുടെയും ചുമതല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നല്‍കണമെന്ന് ശുപാര്‍ശ

സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളുടെയും ചുമതല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നല്‍കണമെന്ന് ശുപാര്‍ശ. എഡിജിപി ആനന്ദകൃഷ്ണന്‍ അധ്യക്ഷനായ സമിതിയാണ് ഇക്കാര്യം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
നിലവില്‍ 207 സ്‌റ്റേഷനുകളില്‍ മാത്രമാണ് സിഐമാരെ നിയമിച്ചിട്ടുള്ളത്. ശേഷിക്കുന്ന 268 സ്‌റ്റേഷനുകളില്‍ കൂടി സിഐമാരെ നിയമിക്കണമെന്നാണ് സമിതി ശിപാര്‍ശ ചെയ്തിരിക്കുന്നത്. സിഐമാരില്ലാത്ത സ്‌റ്റേഷനുകളുടെ ചുമതല നിലവില്‍ ഡിവൈഎസ്പിമാര്‍ക്കാണ്. ഇത് പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസ് സ്‌റ്റേഷനുകളില്‍ ക്രമസമാധാനപാലനവും കേസ് അന്വേഷണവും വിഭജിച്ചു നല്‍കണമെന്ന സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നു കഴിഞ്ഞ നവംബര്‍ ഒന്നു മുതല്‍ സിഐമാര്‍ക്ക് സ്‌റ്റേഷന്‍ ചുമതല നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
ഈ വര്‍ഷം ജനുവരി മുതലാണ് 207 സ്‌റ്റേഷനുകളുടെ ചുമതല സിഐമാര്‍ക്ക് നല്‍കിയത്.
https://www.facebook.com/Malayalivartha





















