Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

പത്ത് മിനിറ്റ് നീണ്ട യാത്ര മുക്കൂട്ടുതറ ടൗണില്‍ അവസാനിച്ചു... ചെറിയ ഹാന്‍ഡ് ബാഗില്‍ നിന്ന് 20 രൂപ നല്‍കി നടന്നു പോകുന്ന ജെസ്ന: കണ്മുന്നില്‍ നിന്ന് മായാതെ നിക്കുന്ന ആ കാഴ്ചയെക്കുറിച്ച് ഓട്ടോ ഡ്രൈവര്‍ സിജോ പറയുന്നു

03 JUNE 2018 11:29 AM IST
മലയാളി വാര്‍ത്ത

നാടൊട്ടുക്ക് തെരയുമ്പോഴും അഭ്യൂഹങ്ങള്‍ പരന്നപ്പോഴും തന്റെ ഓട്ടോയില്‍ ഓടിക്കയറുന്ന കാഴ്ച മറക്കാനാകാതെ ജസ്‌നയുടെ തിരിച്ചുവരവിനായി സിജോയും പ്രാര്‍ഥിക്കുന്നു. മുക്കൂട്ടുതറ കുന്നത്ത് ജയിംസിന്റെ മകള്‍ ജസ്‌നയെ കാണാതാകുന്നതിനു തൊട്ടുമുമ്പ് അവസാനമായി കണ്ടത് അയല്‍വാസിയും ഓട്ടോ ഡ്രൈവറുമായ കിഴക്കുങ്കര സിജോയാണ്.

മാര്‍ച്ച് 22 ന് ജസ്‌നയെ കാണാതാകുമ്പോള്‍ സിജോയുടെ ഓട്ടോറിക്ഷയിലാണ് യാത്ര ചെയ്തത്. അന്ന് ഓട്ടോ സര്‍വീസ് സെന്ററില്‍ എത്തിക്കേണ്ടതിനാല്‍ പതിവിലും വൈകിയാണ് വീട്ടില്‍നിന്നു സിജോ ഓട്ടോയുമായി മുക്കൂട്ടുതയിലെ സ്റ്റാന്‍ഡിലേക്കു പുറപ്പെട്ടത്.

ജസ്‌നയുടെ വീട് കഴിഞ്ഞ് മുക്കാല്‍ കിലോമീറ്റര്‍ അകലെയാണ് സിജോയുടെ വീട്. ജസ്‌നയുടെ വീടിന്റെ സമീപത്തെ റോഡിലൂടെ ഓട്ടോയുമായി വരുമ്പോള്‍ ഓടിയെത്തുകയായിരുന്നു ജസ്‌നയെന്ന് സിജോ പറയുന്നു.

ഓട്ടോയില്‍ കയറിയ ജസ്‌നയോട് പരിചയമുളളതിനാല്‍ എവിടേക്കാണ് പോകുന്നതെന്ന് സിജോ ചോദിച്ചു. പുഞ്ചവയലിലെ ആന്റിയുടെ വീട്ടിലേക്കാണെന്നായിരുന്നു മറുപടി. അധികം സൗഹൃദമില്ലാത്ത ജസ്‌നയുടെ പ്രകൃതം അറിയാവുന്നതിനാല്‍ സിജോ കൂടുതലൊന്നും തിരക്കിയില്ല.

ഏകദേശം പത്തു മിനിറ്റ് നീണ്ട ആ യാത്ര മുക്കൂട്ടുതറ ടൗണില്‍ അവസാനിച്ചു. കൈവശമുണ്ടായിരുന്ന ചെറിയ ഹാന്‍ഡ് ബാഗില്‍ നിന്നും 20 രൂപ യാത്രാക്കൂലിയായി നല്‍കി ജസ്‌ന പോകുന്ന കാഴ്ച സിജോയുടെ കണ്‍മുമ്പില്‍ മായാതെ നില്‍ക്കുകയാണ്.

ജസ്‌നയുടെ തിരോധാനം അറിഞ്ഞപ്പോള്‍ സിജോ നടുങ്ങിപ്പോയി. അവസാനമായി കണ്ട വിവരം അപ്പോള്‍തന്നെ ബന്ധുക്കളെയും തുടര്‍ന്ന് പോലീസിലും നേരിട്ടെത്തി മൊഴി നല്‍കി അറിയിച്ചിരുന്നു. ധരിച്ചിരുന്ന വേഷം, മുഖ ഭാവം ഉള്‍പ്പടെ പത്ത് മിനിറ്റ് നീണ്ട യാത്രയിലെ കാര്യങ്ങള്‍ വിവരിച്ചിരുന്നു.

മുക്കൂട്ടുതറയില്‍നിന്നു ബസില്‍ എരുമേലി പ്രൈവറ്റ് സ്റ്റാന്‍ഡിലിറങ്ങിയ ശേഷം മുണ്ടക്കയത്തിനുള്ള ബസില്‍ ജസ്‌ന സഞ്ചരിച്ചിരുന്നുവെന്ന വിവരമല്ലാതെ മറ്റൊരു സൂചനകളും അന്വേഷക സംഘത്തിന് ലഭിച്ചിട്ടില്ല. അറിയാവുന്ന സുഹൃത്തുക്കളോടെല്ലാം ജസ്‌നയെ കണ്ടെത്താനുള്ള ശ്രമം തുടരണമെന്ന് അഭ്യര്‍ഥിക്കുകയാണ് സിജോ.

ബംഗളൂരുവില്‍ കണ്ടെന്ന വാര്‍ത്ത പ്രചരിച്ചപ്പോള്‍ ഏറെ സന്തോഷിച്ചിരുന്നു. എന്നാല്‍ അത് ജസ്‌നയല്ലെന്നറിയുകയും കഴിഞ്ഞ ദിവസം തമിഴ്‌നാട് കാഞ്ചീപുരത്ത് പെണ്‍കുട്ടിയുടെ പാതിയോളം കത്തിക്കരിഞ്ഞ മൃതദേഹം കിട്ടിയത് വാര്‍ത്തയായി മാറിയപ്പോഴും ജസ്‌നയുടെ ബന്ധുക്കളുടെ ദുഃഖത്തിനൊപ്പം സങ്കടത്തിലായിരുന്നു സിജോ. ജസ്‌ന അല്ല അതെന്ന് സ്ഥിരീകരിക്കപ്പെട്ടെങ്കിലും ഉത്തരമില്ലാതെ അവശേഷിക്കുകയാണ് രണ്ട് മാസമായി നീളുന്ന തിരോധാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (4 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (6 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (6 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (6 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (6 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (6 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (6 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (6 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (6 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (7 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (7 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (9 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (12 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (12 hours ago)

Malayali Vartha Recommends