പനിഭീതിയെ തുടര്‍ന്ന് മധ്യവയസ്‌കന്‍ തീകൊളുത്തി മരിച്ചു

പനിഭീതിയെ തുടര്‍ന്ന് അവിവാഹിതനായ മധ്യവയസ്‌കന്‍ തീകൊളുത്തി മരിച്ചു. കൊളങ്ങാട്ട് വെണ്ണന്നൂര്‍ എ കുഞ്ഞുണ്ണി(56)യാണ് കുളിമുറിയില്‍ കയറി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. അയല്‍വാസികള്‍ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല. തനിച്ചായിരുന്നു കുഞ്ഞുണ്ണിയുടെ താമസം. ഒരുകാലിന് ശേഷി കുറവ് വന്നതോടെ നടക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു. രണ്ടുമാസം മുന്‍പ് നാട്ടുകാരനായ യുവാവ് പനി ബാധിച്ചു മരിച്ചതോടെ ഇദ്ദേഹം വലിയ ഭീതിയിലായിരുന്നു. പനിപിടിച്ചു കിടക്കുന്ന ദുരിത നാളുകള്‍ ഓര്‍ക്കുവാനേ കഴിയില്ലെന്ന് കുഞ്ഞുണ്ണി പറയുമായിരുന്നു. യുവാവ് മരിച്ചതോടെ ആശങ്കയിലായ കുഞ്ഞുണ്ണി പനി ബാധിച്ച് കിടപ്പിലായാല്‍ എന്തു ചെയ്യുമെന്ന് അയല്‍ക്കാരോട് ആവലാതിപ്പെടുമായിരുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം നേരിയ പനി വന്നു. അതു മാറുകയും ചെയ്തു. പക്ഷേ പ്രദേശത്തൊക്കെ പനി പടരുന്നത് ഇദ്ദേഹത്തെ ആശങ്കയിലാക്കിയിരുന്നു.പനിച്ചു വിറച്ച് ദുരിത ജീവിതം നയിക്കാനാവില്ലെന്ന് പലരോടും പറഞ്ഞു. ജീവിനൊടുക്കുന്നതിന്റെ തലേദിവസവും അയല്‍ക്കാരോട് ഇത് ആവര്‍ത്തിച്ചിരുന്നു. തനിച്ചാണ് താമസമെങ്കിലും സഹായത്തിനായി ആരെയും ബുദ്ധിമുട്ടിച്ചിരുന്നില്ല. വിദേശത്തും കാഞ്ഞിരപ്പൊയിലെ റേഷന്‍ കടയിലും കുറച്ചുകാലം ജോലി ചെയ്തിരുന്നു.
https://www.facebook.com/Malayalivartha





















