കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം പത്തനംതിട്ടയില്‍ നിന്നു കാണാതായ ജെസ്‌നയുടേതല്ലെന്ന് സ്ഥിരീകരിച്ചു... അണ്ണാ നഗറില്‍ നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായ പൊക്കിഷ മേരിയുടെ മൃതദേഹത്തിന് പിന്നാലെ പോലീസ്

90 ശതമാനത്തോളം കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെങ്കിലും മുഖം പൂര്‍ണമായും കത്തിക്കരിയാത്തതിനാല്‍ മൃതദേഹം പൊക്കിഷ മേരിയുടേതാണെന്ന് ബന്ധുക്കള്‍ക്ക് തിരിച്ചറിയാനായി. കഴിഞ്ഞ ശനിയാഴ്ച ജോലിക്കു പോയ ഇവര്‍ മടങ്ങി വരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ തമിഴ്‌നാട് പോലീസ് അന്വേഷണം ആരംഭിച്ചു.
ഇതോടെ തമിഴ്‌നാട്ടില്‍ ചെന്നൈയ്ക്കു സമീപം ചെങ്കല്‍പേട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം പത്തനംതിട്ടയില്‍ നിന്നു കാണാതായ ജെസ്‌നയുടേതല്ലെന്ന് സ്ഥിരീകരണമായി. കഴിഞ്ഞ ശനിയാഴ്ച അണ്ണാ നഗറില്‍ നിന്ന് കാണാതായ പൊക്കിഷ മേരിയുടേതാണ് മൃതദേഹമെന്ന് അവരുടെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞതോടെയാണ് കേരളത്തിലെ ആശങ്കയ്ക്ക് അറുതിയായത്. കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയെന്ന വിവരത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ ചെങ്കല്‍പേട്ട് മെഡിക്കല്‍ കോളേജിലെത്തിയ ജെസ്‌നയുടെ സഹോദരന്‍ ജെയ്‌സ് മൃതദേഹം ജെസ്‌നയുടേതല്ലെന്ന് സ്ഥിരീകരിച്ചിരുന്നു.
പല്ലിനിട്ടിരുന്ന ക്ലിപ്പാണ് മൃതദേഹം ജെസ്‌നയുടേതാണെന്ന സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് ജെസ്‌നയുടെ തിരോധാനം അന്വേഷിക്കുന്ന സംഘവും സ്ഥലത്ത് എത്തിയിരുന്നു. ജെസ്‌നയുടെ മൃതദേഹം അല്ലെന്ന് ഉറപ്പായെങ്കിലും ഡിഎന്‍എ ടെസ്റ്റ് കൂടി നടത്താം എന്നായിരുന്നു ജെസ്‌നയുടെ ബന്ധുക്കളുടെ നിലപാട്. ഇതിനിടെയാണ് അണ്ണാ നഗറില്‍ നിന്ന് കാണാതായ യുവതിയുടേതാണോ മൃതദേഹം എന്ന് പരിശോധിക്കാന്‍ അവരുടെ ബന്ധുക്കള്‍ സ്ഥലത്ത് എത്തിച്ചത്.
https://www.facebook.com/Malayalivartha





















