കെവിന്‍ കൊലക്കേസില്‍ മുങ്ങിമരണത്തിനും മുക്കിക്കൊലയ്ക്കും സാധ്യത നല്‍കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെ അന്വേഷണസംഘം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കൊനൊരുങ്ങുന്നു

കെവിന്‍ കൊലക്കേസില്‍ മുങ്ങിമരണത്തിനും മുക്കിക്കൊലയ്ക്കും സാധ്യത നല്‍കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെ അന്വേഷണസംഘം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ഒരുങ്ങുന്നു. കെവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തത തേടിയാണ് പ്രത്യേകാന്വേഷണസംഘം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ തയ്യാറെടുക്കുന്നത്. കെവിന്റേത് മുങ്ങിമരണമെന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്.
എന്നാല്‍ കെവിന്റെ ശരീരത്തിലെ മുറിവുകള്‍ അസ്വാഭാവിക മരണത്തിനുള്ള സാധ്യതയാണ് നിലനിര്‍ത്തുന്നത്. ഇതാണ് അന്വേഷണസംഘത്തിന്റെ സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നത്. കെവിന്റെ ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇതോടെ കെവിന്‍ മുങ്ങി മരിച്ചതാവാം അല്ലെങ്കില്‍ അബോധാവസ്ഥയിലായ കെവിനെ പുഴയില്‍ തള്ളിയതാവാമെന്നുമാണ് പോലീസിന്റെ നിഗമനം.
തെന്‍മലയ്ക്കു സമീപം ചാലിയേക്കര പുഴയിലാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രതികളെ ഇന്ന് ഇവിടെയെത്തിച്ച് അന്വേഷണസംഘം തെളിവെടുപ്പ് നടത്തും.
https://www.facebook.com/Malayalivartha





















