സമൂഹമാധ്യമങ്ങളിലൂടെ നിഷാ ജോസ് കെ. മാണിയെ അപകീര്‍ത്തിപ്പെടുത്തിയ പ്രതി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോട്ടയം ജില്ലാ കോടതി തള്ളി

ഏറ്റുമാനൂര്‍ സ്വദേശി മജീഷ് കൊച്ചുമലയിലാണ് പ്രതി. നിഷാ ജോസ് കെ. മാണിയെ അപകീര്‍ത്തിപ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയ കേസിലെ പ്രതി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോട്ടയം ജില്ലാ കോടതി തള്ളി.
നവമാധ്യമങ്ങളില്‍ നിരന്തരം അശ്ലീല പ്രചരണം നടത്തുക എന്ന ഗുരുതരമായ കുറ്റമാണ് പ്രതി ചെയ്തതെന്ന് നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്. ഇയാള്‍ക്ക് പുറമെ മറ്റു ചിലരുടെ പേരിലും പോലീസ് കേസെടുത്തിട്ടുണ്ട്.
കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ ഇയാള്‍ ഒളിവില്‍ പോയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മജീഷിനെ ഉടന്‍തന്നെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha





















