Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ജീവനില്‍ ഭയന്ന് 19കാരിയും 18കാരനും ഒളിച്ചോടി; ഒടുവിൽ ഇരുവരെയും ഒരുമിപ്പിച്ച് കോടതി: ഇത് സിനിമയെ വെല്ലുന്ന പ്രണയവും ട്വിസ്റ്റും...

03 JUNE 2018 02:18 PM IST
മലയാളി വാര്‍ത്ത

വിവാഹം പ്രായം എത്തിയില്ലെങ്കിലും പ്രായപൂര്‍ത്തിയായ കമിതാക്കള്‍ക്ക് കൂടിത്താമസിക്കാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി പ്രണയിതാക്കളുടെ മാഗ്നാകാര്‍ട്ടയായി മാറുന്നു. ജസ്റ്റിസ് വി. ചിദംബരേഷ്, ജസ്റ്റിസ് കെ.പി. ജ്യോതീന്ദ്രനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് നിര്‍ണ്ണായകമായ ഈ വിധി പുറപ്പെടുവിച്ചത്.

പ്രണയത്തിന്റെ പേരില്‍ കോളിളക്കം സൃഷ്ടിച്ച ആലപ്പുഴക്കാരായ റിഫാന റിയാദിന്റെയും (19 വയസ്സ്), എച്ച്. ഹനീഷിന്റെയും (18 വയസ്സ്) കഥ ഒരു ബോളിവുഡ് സിനിമയേക്കാള്‍ ത്രില്ലുള്ളതാണ്. കോടതിവിധി ഞങ്ങളുടെ സ്‌നേഹത്തിനുള്ള അംഗീകാരമാണെന്ന് ഹനീഷ് പറയുന്നു . ഞങ്ങള്‍ക്ക് ധാരാളം പ്രതിസന്ധികളും സമ്മര്‍ദ്ദങ്ങളും നേരിടേണ്ടിവന്നു. രണ്ട് കുടുംബക്കാരുടെയും ഭീഷണിയും ഉണ്ടായിരുന്നു.

പിന്നീട് വിവാഹം കഴിക്കാം എന്നായിരുന്നു ഞങ്ങളെ എല്ലാവരും ഉപദേശിച്ചിരുന്നത്. പക്ഷേ ആര്‍ക്കും ഞങ്ങളെ വേര്‍പിരിക്കാന്‍ ആയില്ല. ഞങ്ങള്‍ യോജിച്ചെടുത്ത തീരുമാനം ആണ്. വിവാഹം കഴിക്കാന്‍ അനുവദിക്കാത്തതുകൊണ്ടാണ് ഞങ്ങള്‍ ഒളിച്ചോടിപ്പോയത്. റിഫാനയുടെ വീട്ടുകാരാണ് അവളെ കാണാന്‍ ഇല്ലെന്ന് പറഞ്ഞ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി ഫയല്‍ ചെയ്തത്.

ഹനീഷിന്റെ വീട് ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴക്കടുത്ത് പതിയന്‍കാമുറി തീരദേശ ഗ്രാമത്തിലാണ്. റിഫാനയുടേത് ആലപ്പുഴ നഗരത്തിലുള്ള സക്കറിയ ബസാറിലും. രണ്ടുപേരും തമ്മില്‍ പ്രണയത്തിലായത് ആലപ്പുഴ നഗരത്തിലുള്ള സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പതിനൊന്നാംക്ലാസില്‍ പഠിക്കുന്ന കാലത്താണ്. തീവ്രമായ പ്രണയത്തെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞെങ്കിലും എല്ലാവരും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

റിഫാനയുടെ വീട്ടില്‍ നിന്നായിരുന്നു ഏറ്റവും വലിയ പ്രതിഷേധവും എതിര്‍പ്പും ഉണ്ടായത്. എതിര്‍പ്പ് രൂക്ഷമായപ്പോഴാണ് ഏപ്രില്‍ മാസത്തില്‍ രണ്ടുപേരും ഒളിച്ചോടിയത്. റിഫാനയുടെ മാതാപിതാക്കള്‍ ആലപ്പുഴ പോലീസില്‍ മകളെ കാണാനില്ലെന്ന് പരാതി കൊടുത്തു. രണ്ടുപേരെയും ഏപ്രില്‍ 22ന് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. രണ്ടുപേരും ഒരുമിച്ച് താമസിക്കാന്‍ കോടതി ഉത്തരവായി. പക്ഷേ, ഈ വിധിക്കെതിരെ റിഫാനയുടെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ച് റിഫാനയ്ക്ക് വിവാഹം പ്രായമായില്ലെന്ന് പറഞ്ഞെങ്കിലും കോടതി അത് അംഗീകരിച്ചില്ല.

കാമുകന്റെ തടവില്‍ കഴിയുന്ന മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് മുഹമ്മദ് റിയാദ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്. തങ്ങള്‍ സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ പ്രണയത്തിലാണെന്നും ഒരുമിച്ച് ജീവിക്കാനാണ് ആഗ്രഹമെന്നും റിഫാനയും ഹനീഷും വ്യക്തമാക്കിയത് കോടതി അംഗീകരിക്കുകയായിരുന്നു. ഹനീഷിന് 21 വയസ്സാകുമ്പോള്‍ വിവാഹം നടത്തിക്കൊടുക്കാമെന്നും ഇപ്പോള്‍ മകളെ വിട്ടുകിട്ടണമെന്നുമായിരുന്നു ഹരജിക്കാരനായ മുഹമ്മദ് റിയാദിന്റെ അപേക്ഷ. ബാല വിവാഹനിരോധന നിയമപ്രകാരം.

യുവാവ് കുട്ടിയെന്ന നിര്‍വ്വചനത്തില്‍ വരുമെന്ന് വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാം എന്നതിനാല്‍ യുവാവിനൊപ്പം വിവാഹം കഴിക്കാതെയും ജീവിക്കാമെന്നും ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വന്തം താല്‍പര്യപ്രകാരം ജീവിക്കാന്‍ കഴിയും. കോടതിക്ക് സൂപ്പര്‍ രക്ഷിതാവ് ചമയാന്‍ ആകില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

നമ്മുടെ സമൂഹത്തില്‍ വിവാഹിതരാകാതെ ഒരുമിച്ച് താമസിക്കുന്നവരുണ്ട് ഈ സത്യത്തിന് നേരെ കോടതിക്ക് കണ്ണടയ്ക്കാന്‍ ആകില്ല. ഹേബിയസ് കോര്‍പ്പസ് ഉത്തരവിലൂടെ ഇവരെ വേര്‍പിരിക്കാനും ആകില്ല. സമൂഹത്തിലെ യഥാസ്ഥിതിക വിവാഹത്തിന് ലിവിന്‍ റിലേഷന്‍ഷിപ്പുകള്‍ ഹിതകരമായി തോന്നാറില്ല. എന്നാല്‍, ഒരുമിച്ച് ജീവിക്കാനുള്ള ഇവരുടെ അവകാശത്തെ മാനിക്കാന്‍ ഭരണഘടനാ കോടതിക്ക് ബാധ്യതയുണ്ട്. പെണ്‍കുട്ടിക്ക് യുവാവിനൊപ്പം താമസിക്കാനും അയാള്‍ക്ക് വിവാഹം പ്രായമെത്തുമ്പോള്‍ വിവാഹം കഴിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും കോടതി വിധിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (4 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (6 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (6 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (6 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (6 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (6 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (6 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (7 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (7 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (7 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (7 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (10 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (12 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (13 hours ago)

Malayali Vartha Recommends