കൈക്കൂലി വാങ്ങിയെന്നു വാക്കാല്‍ പരാമര്‍ശിക്കുന്നതു മാത്രമേയുള്ളൂ... എത്ര രൂപ വാങ്ങിയെന്നുപോലും വ്യക്തമല്ല... സാക്ഷികളുടെ വിവരങ്ങളും ഇല്ല; കെവിന്‍ വധക്കേസില്‍ പ്രതികളെ സംരക്ഷിച്ച പോലീസുകാര്‍ രക്ഷപ്പെടുന്നുവോ? അന്വേഷണ സംഘത്തെ വിമർശിച്ച് കോടതി

കെവിനെ തട്ടിക്കൊണ്ടുപോകാന്‍ വന്ന സംഘത്തിലെ ഷാനു ചാക്കോയുടെ കൈയില്‍നിന്നു കൈക്കൂലി വാങ്ങിയതിനാണു ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ എഎസ്‌ഐ ടി.എം. ബിജുവിനെയും സിവില്‍ പൊലീസ് ഓഫിസര്‍ എം.എന്‍. അജയകുമാറിനെയും അറസ്റ്റ് ചെയ്തത്. കൈക്കൂലിപ്പണം കണ്ടെടുക്കുന്നതിനാണ് അന്വേഷണ സംഘം ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. കെവിന്‍ വധവുമായി ബന്ധപ്പെട്ട പൊലീസുകാരുടെ കൈക്കൂലിക്കേസില്‍ വേണ്ടത്ര തെളിവു ഹാജരാക്കാത്തതിന് അന്വേഷണ സംഘത്തെ കോടതി വിമര്‍ശിച്ചു.
കൈക്കൂലി വാങ്ങിയെന്നു വാക്കാല്‍ പരാമര്‍ശിക്കുന്നതു മാത്രമേയുള്ളൂ. എത്ര രൂപ വാങ്ങിയെന്നുപോലും വ്യക്തമല്ല. സാക്ഷികളുടെ വിവരങ്ങളും ഇല്ല എന്നായിരുന്നു കോടതിയുടെ വിമര്‍ശനം. പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ കോടതിയില്‍ കൊണ്ടുവരാതെ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചതിനെയും കോടതി വിമര്‍ശിച്ചു.
ഇരുവരെയും കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷ തള്ളിയ ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പൊലീസുകാര്‍ക്കു ജാമ്യം നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha





















