ആൺ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ ചാറ്റ് വിലക്കി ഭർത്താവ്; 30 ലക്ഷത്തിന്റെ ക്വട്ടേഷന്‍ കൊടുത്ത് ഭാര്യ... ഒടുവിൽ

ക്വട്ടേഷന്‍ കൊടുത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പൊലീസ് പിടിയില്‍. മുംബൈ കല്യാണിലാണ് സംഭവം. നിരന്തരം ഫോണില്‍ ചാറ്റ് ചെയ്തത് ഭര്‍ത്താവ് വിലക്കിയതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ശശാങ്ക് ഗെയ്ക്ക് വാഡ് എന്ന റിയല്‍ എസ്റ്റേറ്റ് വ്യാപാരിയെയാണ് ഭാര്യആശാ ഗെയ്ക്ക് വാഡ് 30 ലക്ഷം ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയത്.
ഈ മാസം 18നാണ് ആശാ ഗെയക്ക് വാദ് നാലു സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് ശശാങ്കിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ശശാങ്കിനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ആശ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആശ തന്നെയാണ് കൊലപാതകത്തിനു പിന്നിലെന്ന് വെളിവായത്. ആശയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതില്‍ നിന്ന് കൊലപാതകികളെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചു. കൊലപ്പെടുത്തുന്നതിനായി 4 ലക്ഷം രൂപയാണ് ആശ ആദ്യഗഡുവായി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha





















