വ്യാജന്‍മാര്‍ക്കെതിരെ കര്‍ശന നടപടിയുമായി എം ജി രാജമാണിക്യം: സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കൈയ്യടി

ആരെയും ഭയക്കാതെ കള്ളത്തരം കാണിക്കുന്നവരെ കെട്ടുകെട്ടിക്കുന്ന ഉദ്യോഗസ്ഥര്‍ ആണ് ഒരു സമൂഹത്തിന്റെ മുതല്‍ക്കൂട്ട്. കേരളത്തിന്റെ പുതുതലമുറ ഐഎഎസുകരില്‍ ചിലര്‍ അത്തരക്കാരാണ്. ടിവി അനുപമ ഭക്ഷ്യസുരക്ഷാ കമ്മീഷ്ണര്‍ ആയിരുന്നപ്പോഴാണ് ആ പദവിയുടെ വില മലയാളികള്‍ തിരിച്ചറിഞ്ഞത്. ഭക്ഷണത്തിലും കറിപ്പൊടികളിലും മായം ചേര്‍ക്കുന്നവരെ അനുപമ ഐഎഎസ് കുടുക്കിയിരുന്നു. സാധാരണ ആ പദവികളില്‍ എത്തുന്നവര്‍ കിമ്പളം വാങ്ങി അനങ്ങാതിരിക്കുകയാണ് പതിവ്. നിറഞ്ഞ കൈയ്യടിയായിരുന്നു ആ നടപടികള്‍ക്ക് കമ്മീഷ്ണര്‍ക്ക് കേരള സമൂഹം നല്‍കിയത്. അതിന് പിന്നാലെ ഉറച്ച തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഇറങ്ങിയിരിക്കുകയാണ് പുതിയ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എം ജി രാജമാണിക്യം. സംസ്ഥാനത്തെ 45 കമ്പനികളുടെ വെളിച്ചെണ്ണ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എം ജി രാജമാണിക്യം നിരോധിച്ചു. മായം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വ്യാജന്‍മാര്‍ക്കെതിരെയെല്ലാം കടുത്ത നടപടികളുണ്ടാകുമെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്.
മണക്കും വെളിച്ചെണ്ണ പക്ഷേ, സാധനം തട്ടിപ്പ്
ഒരു ലിറ്റര്‍ ശുദ്ധമായ വെളിച്ചെണ്ണയ്ക്ക് 210 രൂപയാണ് വില. 160 രൂപയ്ക്കും കിട്ടും. തേങ്ങാപ്പാല്‍ കാച്ചിക്കുറുക്കിയ ഉരുക്കെണ്ണയുടെ മണമായിരിക്കും. പക്ഷേ തുള്ളി വെളിച്ചെണ്ണ പോലും ഉണ്ടാവില്ല.സാധനം ഒറിജിനല്‍ വ്യാജന്‍.ഇതുപോലെ മണവും വിലക്കുറവുമുള്ള വ്യാജ വെളിച്ചെണ്ണ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പലയിടത്തും പടിച്ചെടുത്തു. ലാബില്‍ പരിശോധിച്ചപ്പോള്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന പാരഫിന്‍ ഉള്‍പ്പെടെയുള്ള മായങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് വ്യാജ വെളിച്ചെണ്ണ ഇറക്കിയ 45 കമ്പനികള്‍ പൂട്ടി..jpg)
പാംഓയിലും അനുബന്ധ ഉല്‍പ്പന്നമായ പാം കെര്‍ണല്‍ എണ്ണയും വെളിച്ചെണ്ണയായി അവതരിച്ചത് കണ്ടെത്തിയിരുന്നു. ഇതിന് ഉല്‍പ്പാദന ചിലവ് 80 രൂപ. വില്‍ക്കുന്നത് 160 രൂപയ്ക്ക്. ലാഭം 80 രൂപ.പാരഫിന്‍ പെട്രോളിയം ഉല്പന്നമാണ്. 270 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ തിളയ്ക്കും. ഇതില്‍ സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്ത് ബേബി ഓയിലും കുഴമ്പുകളും നിര്‍മ്മിക്കാറുണ്ട്. യന്ത്രങ്ങളില്‍ ലൂബ്രിക്കന്റ് ആയും ഉപയോഗിക്കും. ലിറ്ററിന് 55 രൂപയാണ് വില. ഇതാണ് വെളിച്ചെണ്ണയില്‍ ചേര്‍ക്കുന്നത്.
വ്യാജനെ തിരിച്ചറിയാം
അല്‍പ്പം വെളിച്ചെണ്ണ ചെറിയ കുപ്പിയില്‍ ഫ്രിഡ്ജില്‍ വയ്ക്കുക. ശുദ്ധമായ വെളിച്ചെണ്ണ വെള്ള നിറത്തില്‍ കട്ടപിടിക്കും. മറ്റ് എണ്ണകള്‍ കലര്‍ത്തിയിട്ടുണ്ടെങ്കില്‍ അത് പ്രത്യേക പാളിയായി നില്‍ക്കും. പാചകത്തിലും മായം മനസിലാകും. ശുദ്ധമായ വെളിച്ചെണ്ണ ചൂടാകുമ്പോഴുള്ള ഗന്ധമല്ല കലര്‍പ്പുള്ള എണ്ണ ചൂടാക്കുമ്പോള്‍.
തൃശ്ശൂര്‍ കളക്ടറായി അനുപമയുടെ പുതിയ നിയമനം
ആലപ്പുഴയ്ക്കായി അനുപമ കണ്ട സ്വപ്നങ്ങളില തകര്ന്നടിയുക തന്റെ മന്ത്രികസേരയായിരിക്കുമെന്ന് തോമസ് ചാണ്ടി പ്രതീക്ഷിച്ചിരുന്നിരിക്കില്ല. കൈയേറ്റ ഭൂമിയെന്ന് ആരോപണമുള്ള മന്ത്രിയുടെ ഉടമസ്ഥതയിലെ ലേക്ക് പാലസ് റിസോര്അനുപമയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെയും സന്ദര്ശനം. സംഭവത്തിന്റെ നിജസ്ഥിതി മനസിലാക്കി തോമസ് ചാണ്ടിക്കെതിരെ റിപ്പോര്ട്ട്. ലേക്ക് പാലസിനു സമീപത്തെ വിവാദമായ റോഡു നിര്‍മ്മാണം, കായല് കയ്യേറ്റം, ദേശീയ ജലപാത ആഴംകൂട്ടലിന്റെ ഭാഗമായി ഖനനം ചെയ്ത മണ്ണു നിക്ഷേപിച്ച സംഭവം തുടങ്ങിയവ ഇഴകീറി പരിശോധിച്ചുകൊണ്ടുള്ള റിപ്പോര്ട്ട് റെവന്യൂ പ്രിന്‍്‌സിപ്പല്‍ സെക്രട്ടറി പിഎച്ച് കുര്യന് സമര്‍പ്പിക്കാന്‍ വേണ്ടിവന്നത് മാസങ്ങള്‍ മാത്രം. സര്‍ക്കാരിനെ സംരക്ഷിക്കണമെന്ന സമ്മര്‍ദ്ദം പലതവണ അഭിമുഖീകരിക്കേണ്ടി വന്നെങ്കിലും പിന്തിരിഞ്ഞില്ല. അന്വേഷണ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് തോമസ് ചാണ്ടി രംഗത്തെത്തി. പക്ഷെ ചാണ്ടിയുടെ ന്യായവാദങ്ങളക്ക് വിരാമമിട്ടുകൊണ്ട് രാജി സന്നദ്ധത അറിയിക്കേണ്ടിവന്നു.
എന്നാല്‍ കെഎസ് ആര്‍ടിസിയില്‍ എംഡിയായിട്ടിരിക്കുമ്പോള്‍ തോമസ് ചാണ്ടിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ആ പദവിയില്‍ നിന്നും രാജമാണിക്യത്തെ സര്‍ക്കാര്‍ മാറ്റുകയായിരുന്നു. ഇത് വലിയ വിമര്‍ശനത്തിനും ഇടയാക്കിരുന്നു. കെഎസ്ആര്‍ടിസിയില്‍ പരിഷ്‌ക്കരണ നടപടികള്‍ ആരംഭിച്ചത് രാജമാണിക്യം ആയിരുന്നു. ഇതിനും വലിയ പിന്തുണ കേരള സമൂഹം നല്‍കിയിരുന്നു._1.jpg)
https://www.facebook.com/Malayalivartha





















